top of page
Alfa MediCare

നിങ്ങളെ ബിപി രോഗിയാക്കുന്നത് ഇവയെല്ലാമാകാം. All of these can make you BP patient.



രക്തസമ്മര്‍ദം അഥവാ ബിപി നാം പലപ്പോഴും നിസാരമായി എടുക്കുന്ന ഒന്നാണ്. എന്നാല്‍ അറ്റാക്ക്, സ്‌ട്രോക്ക് തുടങ്ങിയ പല അവസ്ഥകളിലേയ്ക്കും നയിക്കാവുന്ന ഒരു പ്രശ്‌നമാണ് ബിപി. എന്നാല്‍ ഇത് ഹൃദയത്തെ മാത്രം ബാധിയ്ക്കുന്ന ഒന്നല്ല, കിഡ്‌നിയുടെ ആരോഗ്യത്തെ കൂടി ബാധിയ്ക്കുന്ന ഒന്നാണ് എന്നതാണ് വാസ്തവം. ഇന്നത്തെ മാറിയ ജീവിതശൈലിക്ക് അനുസൃതമായി ചെറുപ്പക്കാരിലും മറ്റും ബിപി കാണപ്പെടുന്നുണ്ട്. ഇതിൻ്റെ ലക്ഷണങ്ങൾ ആദ്യഘട്ടത്തിൽ തന്നെ തിരിച്ചറിയുന്നത് വഴി നിങ്ങൾക്ക് നേരത്തെ തന്നെ ഈയവസ്ഥയെ ചികിത്സിക്കാനാവും. കൃത്യസമയത്ത് ചികിത്സ നൽകിയില്ലെങ്കിൽ ഇത്തരമൊരവസ്ഥ നിരവധി രോഗങ്ങൾക്കും കാരണമായി മാറാൻ ഇടയാക്കിയേക്കും. എന്തെല്ലാമാണ്  നമ്മെ ബ്ലഡ് പ്രഷർ രോഗിയാക്കാനുള്ള കാരണം.


രക്തധമനികളില്‍ രക്തം പ്രയോഗിയ്ക്കുന്ന ഉയര്‍ന്ന മര്‍ദമാണ് ബിപി അഥവാ ഹൈപ്പര്‍ടെന്‍ഷന്‍ എന്ന് അറിയപ്പെടുന്നത്. 140/90 ആകുമ്പോഴാണ് ഇത് ഹൈ എന്ന് പറയുന്നത്. ഈ റേഞ്ചില്‍ സ്ഥിരമായി ബിപി നില നില്‍ക്കുന്നുവെങ്കില്‍ ഇത് ഹൈപ്പര്‍ടെന്‍ഷന്‍ എന്ന ഗണത്തില്‍ പെടുത്താം. പ്രായം, ഡയറ്റ്, ആല്‍ക്കഹോള്‍, പുകവലി തുടങ്ങിയ പല ഘടകങ്ങളും ഹൈപ്പര്‍ടെന്‍ഷന് കാരണമാകുന്നു. 


അന്താരാഷ്ട്ര നിലവാരമുള്ള പ്രസവ ചികിത്സ ഉറപ്പാക്കാം അൽഫക്കൊപ്പം. മികവുറ്റ ചികിത്സാ സംവിധാനം, പ്രഗൽഭരായ ഗൈനകോളജിസ്റ്റുകൾ, സ്ത്രീ സൗഹൃദ ആശുപത്രി അന്തരീക്ഷം— എല്ലാം അനുഭവിച്ചറിയാം, പ്രസവം ആഅന്താരാഷ്ട്ര നിലവാരമുള്ള പ്രസവ ചികിത്സ ഉറപ്പാക്കാം അൽഫക്കൊപ്പം. മികവുറ്റ ചികിത്സാ സംവിധാനം, പ്രഗൽഭരായ ഗൈനകോളജിസ്റ്റുകൾ, സ്ത്രീ സൗഹൃദ ആശുപത്രി അന്തരീക്ഷം— എല്ലാം അനുഭവിച്ചറിയാം, പ്രസവം ആശങ്കരഹിതമാക്കാം അൽഫക്കൊപ്പം.അന്താരാഷ്ട്ര നിലവാരമുള്ള പ്രസവ ചികിത്സ ഉറപ്പാക്കാം അൽഫക്കൊപ്പം. മികവുറ്റ ചികിത്സാ സംവിധാനം, പ്രഗൽഭരായ ഗൈനകോളജിസ്റ്റുകൾ, സ്ത്രീ സൗഹൃദ ആശുപത്രി അന്തരീക്ഷം— എല്ലാം അനുഭവിച്ചറിയാം, പ്രസവം ആശങ്കരഹിതമാക്കാം അൽഫക്കൊപ്പം.ശങ്കരഹിതമാക്കാം അൽഫക്കൊപ്പം.


ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം അനാരോഗ്യകരമായ ശരീരഭാരത്തിനും പൊണ്ണത്തടിക്കും കാരണമാകുന്നതോടൊപ്പം തന്നെ നിങ്ങളുടെ രക്തസമ്മർദ്ദവും വർദ്ധിപ്പിക്കുന്നു. ഒരു ദിവസം മുപ്പത് മിനിറ്റ് വ്യായാമം ചെയ്യുന്നത് നിങ്ങളുടെ ആരോഗ്യം നിലനിർത്തുകയും ശരീരഭാരം വർദ്ധിക്കുന്നത് തടയുകയും ചെയ്യും. പുറത്ത് നടക്കാൻ പോകുക, വീട്ടിൽ തന്നെയിരുന്നു ചില ലളിതമായ വ്യായാമങ്ങൾ ചെയ്യുക എന്നിവയൊക്കെ പരിഗണിക്കാവുന്നതാണ്.


പുകയില, പുകയില ഉൽപ്പന്നങ്ങൾ എന്നിവയുടെ ഉപയോഗം രക്തസമ്മർദ്ദത്തിന്റെ നില വർദ്ധിപ്പിക്കും. പുകവലിയും ചവയ്ക്കുന്ന പുകയിലയുടെ ഉപയോഗവും ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാകും. കാൻസർ ഉൾപ്പെടെയുള്ള നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കും പുകയില ഉപയോഗം വഴിവയ്ക്കുന്നതാണ്. രക്താതിമർദ്ദവും മറ്റ് മാരകമായ രോഗങ്ങളും ഒഴിവാക്കാൻ നിങ്ങൾ പുകയില ഉപയോഗം ഉടനടി നിർത്തണം.


ജോലിയിലെ സമ്മർദ്ദം, പരീക്ഷ തുടങ്ങി നിരവധി കാരണങ്ങൾ മൂലം സമ്മർദ്ദം അനുഭവപ്പെടാം. സമ്മർദ്ദത്തിനുള്ള കാരണം ഓരോ വ്യക്തിക്കും വ്യത്യസ്തമായിരിക്കും. എന്നാൽ ഏതെങ്കിലും കാരണത്താൽ ഉണ്ടാകുന്ന മാനസിക സമ്മർദ്ദം നിങ്ങളുടെ രക്തസമ്മർദ്ദം വർദ്ധിപ്പിക്കുവാനും ഇടയാക്കും. സമ്മർദ്ദം നിയന്ത്രിക്കാൻ ആരോഗ്യകരമായ, യോഗ പോലുള്ള പരിശീലനങ്ങളിൽ ഏർപ്പെടുന്നത് നല്ലതാണ്.


അമിതമായി കഫീൻ ഉപയോഗിക്കുന്നത് ശരീരത്തിന് ദോഷകരമാണ്. അതുപോലെ, മദ്യപാനവും രക്തസമ്മർദ്ദത്തിന്റെ നില വർദ്ധിപ്പിക്കും. മദ്യപാനം മറ്റ് പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നതാണ്. അതിനാൽ മിതമായ അളവിൽ വല്ലപ്പോഴും മാത്രം മദ്യപിക്കുകയോ മദ്യം പൂർണ്ണമായും ഒഴിവാക്കുകയോ ചെയ്യുക.


ഉപ്പ് രക്തസമ്മർദ്ദം വർദ്ധിപ്പിക്കാൻ ഇടയാക്കും എന്നതിനാൽ, ഹൈപ്പർടെൻഷൻ ഉള്ള രോഗികൾ ഉപ്പിന്റെ ഉപഭോഗം കുറയ്ക്കേണ്ടതാണ്. ഭക്ഷണത്തിൽ വളരെ കുറിച്ച് ഉപ്പ് മാത്രം ചേർത്ത് കഴിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക.

Comentários


bottom of page