top of page
Alfa MediCare

നടക്കുന്നതിനിടയിൽ ശ്വാസ തടസം വരുന്നുണ്ടോ? Are you having trouble breathing while walking?


നടക്കുന്നതിനിടയിൽ ശ്വാസ തടസം വരുന്നുണ്ടോ? Are you having trouble breathing while walking?

നടക്കുന്നത് ആരോഗ്യത്തിന് വളരെ ഗുണം നൽകുന്ന ഒരു ശീലമാണ്. എന്നാൽ നടക്കുമ്പോൾ ശ്വാസം കിട്ടാതെ വരുന്ന അവസ്ഥ വളരെ ഗൗരവമുള്ളതാണ്. നടക്കുമ്പോൾ ഒരിക്കലും ഇത്തരത്തിൽ ശ്വാസം മുട്ടൽ അനുഭവപ്പെടാൻ പാടില്ല. കാരണം ഇങ്ങനെ സംഭവിച്ചാൽ അത് പല കാരണങ്ങൾ കൊണ്ടാവാം. കൃത്യമായ ഇതിൻ്റെ കാരണം കണ്ടെത്തി അതിന് പരിഹാരം സ്വീകരിക്കണം. മോശം ശാരീരിക ക്ഷമത, ശ്വസനം എന്നിവയാണ് സാധാരണ കാരണങ്ങൾ ആസ്ത്മ, ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ, അല്ലെങ്കിൽ വളരെ വേഗത്തിൽ നടക്കൽ തുടങ്ങിയ അവസ്ഥകളും ഇതിന് കാരണമാകാറുണ്ട്.


വ്യായാമം ആരംഭിക്കുമ്പോൾ പലരും ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യമാണിത്. നടക്കാൻ ആരംഭിക്കുമ്പോൾ അത് പതുക്ക് തുടങ്ങാൻ ശ്രമിക്കുക. ആദ്യമായി നടത്തം ആരംഭിക്കുന്നവർ പെട്ടെന്ന് ദീർഘ ദൂരം നടക്കാതിരിക്കണം.അല്ലെങ്കിൽ ഒരു ഇടവേളയ്ക്ക് ശേഷം നടത്തം വീണ്ടും തുടങ്ങുന്നവരാണെങ്കിൽ ദൂരം കുറവും വേഗത കുറഞ്ഞതുമായ നടത്തം ആരംഭിക്കുക. ശരീരത്തെ പൊരുത്തപ്പെടുത്താൻ അനുവദിക്കുക. സുഖപ്രദമായ വേഗതയിൽ ആരംഭിക്കുക ഫിറ്റ്നസ് മെച്ചപ്പെടുന്നത് അനുസരിച്ച്, ക്രമേണ അതിൻ്റെ ദൈർഘ്യവും തീവ്രതയും വർദ്ധിപ്പിക്കുക. ക്രമേണയുള്ള ഈ സമീപനം സ്റ്റാമിനയും ശ്വാസകോശ ശേഷിയും ഉണ്ടാക്കാൻ സഹായിക്കുന്നു കൂടാതെ ശ്വസനവ്യവസ്ഥയെയും സഹായിക്കുന്നു.


ഇനി അമ്മയാവാം ആരോഗ്യത്തോടെ. അന്താരാഷ്ട്ര നിലവാരമുള്ള പരിചരണത്തോടൊപ്പം മാനസിക പിന്തുണയോടു കൂടിയ ചികിത്സ തന്നെ നിങ്ങളുടെ പ്രിയപ്പെട്ടവർക്കായി ഞങൾ ഉറപ്പാക്കുന്നു. പ്രഗൽഭരായ ഗൈനകോളജിസ്റ്റുകളുടെ കീഴിൽ മികച്ച ഗർഭകാല, പ്രസവ ചികിത്സ തേടാം അൽഫക്കൊപ്പം.


ഫലപ്രദമായ ശ്വസന വിദ്യകൾ ശരീരത്തിൽ കാര്യമായ വ്യത്യാസം വരുത്തും. ഇത്തരത്തിലുള്ളവ ആഴത്തിൽ പരിശീലിക്കാൻ ശ്രമിക്കുക. ഡയഫ്രാമാറ്റിക് ശ്വസനം പോലെയുള്ളവ അടിവയറ്റിലേക്ക് ആഴത്തിൽ ശ്വസിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. നെഞ്ചിലേക്ക് ആഴമില്ലാത്ത ശ്വാസങ്ങളേക്കാളെക്കാൾ മികച്ചതാണിത്. ഇത്തരത്തിലുള്ള ശ്വാസോച്ഛ്വാസം ഓക്സിജൻ്റെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ശ്വാസം നിയന്ത്രിക്കാൻ സഹായിക്കുന്നു, ശ്വാസതടസ്സം കുറയ്ക്കുകയും ചെയ്യുന്നു.ശ്വാസം മുക്കിലൂടെ ഉള്ളിലേക്ക് വലിച്ചെടുത്ത ശേഷം നാല് വരെ എണ്ണുക അതിന് ശേഷം ശ്വാസം വിടുക. അതുപോലെ വാ ഉപയോ​ഗിച്ചും ഇത്തരത്തിൽ ശ്വാസം വലിച്ചെടുക്കുക. ആറ് വരെ എണ്ണിയ ശേഷം ശ്വാസം വിടുക. ദിവസവും ഇങ്ങനെ ചെയ്യുന്നത് ശ്വാസോച്ഛ്വാസം മെച്ചപ്പെടുത്താൻ സഹായിക്കും.


നടക്കുന്നതിനിടയിൽ നിങ്ങൾ ഇടവേളകൾ എടുക്കാറുണ്ടോ, ഇല്ലെങ്കിൽ അത് എടുക്കാൻ ശ്രമിക്കുക. വേഗത്തിലുള്ള നടത്തത്തിനിടയിൽ ചെറിയ ഒരു ഇടവേള എടുക്കുന്നത് നല്ലതാണ്. ഉദ്ദാഹരണത്തിന് വേഗത്തിൽ രണ്ട് മിനിറ്റ് നടന്ന ശേഷം ഒരു മിനിറ്റ് ഇടവേള എടുക്കാം. ഈ രീതി ക്രമേണ ഫിറ്റ്നസിനും അതുപോലെ ശ്വാസ സംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കാനും സഹായിക്കും. ആദ്യ 5 മിനിറ്റ് ഒരു വാം അപ്പ് നടത്തം ഇഷ്ടമുള്ള വേഗത്തിൽ ചെയ്യുക. അതിന് ശേഷം മുകളിൽ പറഞ്ഞ രീതിയിൽ നടക്കാവുന്നതാണ്.


നിർജ്ജലീകരണവും അതുപോലെ പോഷകാഹാരക്കുറവും ശ്വാസന സംബന്ധമായ പ്രശ്നങ്ങളും അതുപോലെ മൊത്തത്തിലുള്ള ആരോഗ്യത്തെയും ബാധിച്ചേക്കാം. നടത്തത്തിന് മുൻപും ശേഷവും നടക്കുമ്പോഴും ധാരാളം വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. ആരോഗ്യകരമായ കൊഴുപ്പ്, കാർബോഹൈഡ്രേറ്റ്സ്, പ്രോട്ടീൻസ് എന്നിവയെല്ലാം അടങ്ങിയ സമീകൃതമായ ഒരു ആഹാര ശൈലി പിന്തുടരുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. ശ്വാസ കോശത്തിൻ്റെ ശരിയായ പ്രവർത്തനത്തിന് ഇത് അത്യന്താപേക്ഷിതമാണ്.


നടക്കുമ്പോൾ ശരീരത്തിൻ്റെ ഘടന വളരെ പ്രധാനമാണ്. ഒടിഞ്ഞ് കുത്തി നടക്കാതെ നേരെ നിവർന്ന് നടക്കാൻ ശ്രമിക്കണം. ശരീരം കൃത്യമായ നേരെ നിൽക്കാൻ ശ്രദ്ധിക്കണം. കുനിഞ്ഞ് നടക്കുന്നത് ഒഴിവാക്കുക. കാരണം അത് ശ്വാസ കോശത്തിന് ശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ടാക്കിയേക്കാം. കോർ പേശികളെയും നടത്തത്തിൽ ഉൾക്കൊള്ളിക്കാൻ ശ്രമിക്കുക.

Comentarii


bottom of page