ദമ്പതികൾ വേർ പിരിഞ്ഞു ഉറങ്ങിയാൽ (സ്ലീപ് ഡിവോഴ്സ്) ദാമ്പത്യബന്ധം മെച്ചപ്പെടുത്താൻ കഴിയുമോ! Can a couple improve their marriage if they sleep apart (sleep divorce)?
- Alfa MediCare
- Mar 27
- 1 min read

നമ്മുടെ ദൈനംദിന ജീവിതത്തിൽ നല്ല ഉറക്കം അത്യാവശ്യമാണ്. ഒരാൾക്ക് പൂർണമായും വിശ്രമിക്കാനാകാത്തപ്പോഴാണ് തളർച്ചയും മാനസിക സംഘർഷവും ഉണ്ടാകുന്നത്. ദാമ്പത്യജീവിതത്തിൽ സ്നേഹം മാത്രം മതിയാവില്ല, നല്ലൊരു ഉറക്കം കുടുംബബന്ധങ്ങൾക്കും അത്രയേറെ പ്രാധാന്യമുള്ളതാണ്. എന്നാൽ, പല ദമ്പതികൾക്കും ഒരുമിച്ചുള്ള നല്ല ഉറക്കത്തിന് സാധ്യമാകുന്നില്ല.
രാത്രിയിലേക്കുള്ള അശാന്തമായ ഉണർവുകൾ, പങ്കാളിയുടെ കൂർക്കം വലി, ഉറക്കത്തിലെ അനിയന്ത്രിതമായ തിരിയലും മറിയലും, വ്യത്യസ്തമായ ഉറക്കശീലം, ലേറ്റായി ഉറങ്ങുന്ന പതിവ്, ഗാഡ്ജറ്റ്സുകളുടെ ഉപയോഗം തുടങ്ങിയവ ഒരാളുടെ ഉറക്കം തകർക്കും. തുടർച്ചയായി ശരിയായ ഉറക്കം ലഭിക്കാത്തത് ദാമ്പത്യബന്ധത്തിൽ വിഷമം, അസ്വസ്ഥത, അകലം എന്നിവ സൃഷ്ടിക്കാം.

ഈ പ്രശ്നങ്ങൾക്ക് പരിഹാരമായി ഇപ്പോൾ ലോകമെമ്പാടുമുള്ള ദമ്പതികൾ "വേർപിരിഞ്ഞു ഉറങ്ങുക (സ്ലീപ് ഡിവോഴ്സ് )" എന്ന ആശയം സ്വീകരിച്ചു തുടങ്ങുകയാണ്. അർത്ഥം, പരസ്പരം സ്നേഹിച്ചാലും ഉറങ്ങുമ്പോൾ വേർപിരിയുക! ചിലർക്ക് ഇത് അസാധാരണമായി തോന്നാം, എന്നാൽ ചിലർക്കോ ഇത് അവരുടെ ബന്ധം കൂടുതൽ ആരോഗ്യകരമാക്കാൻ സഹായിക്കും. ഈ ആശയം കൂടുതൽ വ്യാപകമാകുന്നതിനും അതിന്റെ ഗുണങ്ങളും ദോഷങ്ങളും എന്തൊക്കെയെന്ന് മനസ്സിലാക്കാനുമാണ് ഈ ലേഖനം.
സ്ലീപ് ഡിവോഴ്സ് എന്നത് ദമ്പതികൾ നല്ലൊരു ഉറക്കം ഉറപ്പാക്കുന്നതിനായി വെവ്വേറെ കിടക്കകളിലോ മുറികളിലോ ഉറങ്ങുന്നതിനെയാണ് സൂചിപ്പിക്കുന്നത്. പ്രധാനമായും, കൂർക്കം വലി, പങ്കാളിയുടെ അശാന്തമായ ഉറക്കം, വ്യത്യസ്തമായ ഉറക്ക സമയം, മൊബൈൽ, ടിവി ഉപയോഗം എന്നിവയാണ് ദമ്പതികളെ ഉറക്ക സമയത്ത് വേർപിരിയാൻ പ്രേരിപ്പിക്കുന്ന കാരണങ്ങൾ. ഉറക്കക്കുറവ് ദാമ്പത്യബന്ധത്തെ നേരിയ രീതിയിൽ തന്നെ ബാധിക്കും. ഉറങ്ങാൻ കഴിയാത്ത ഒരാൾക്ക് ക്ഷമയുമില്ലാതാകാം, സഹകരണ മനോഭാവം കുറയാം, ചെറിയ കാര്യങ്ങൾ വൻ പ്രശ്നങ്ങളായി തോന്നാം. ദിവസവും ഉറക്കക്കുറവ് കൊണ്ട് ബുദ്ധിമുട്ടുന്നവർക്കായി സ്ലീപ് ഡിവോഴ്സ് വലിയൊരു ആശ്വാസം നൽകുന്നു.
സ്ലീപ് ഡിവോഴ്സ്ന്റെ പ്രധാന ഗുണങ്ങളായി, നിരന്തരമായ ഉണർവ്വുകളില്ലാതെ വിശ്രമം ലഭിക്കുക, ഉറക്കക്കുറവുമൂലം ഉണ്ടാകുന്ന ചെറിയ പ്രശ്നങ്ങൾ ഒഴിവാക്കുക, അകന്ന് ഉറങ്ങുമ്പോൾ കൂടിയുള്ള സമയം നന്നായി പ്രയോജനപ്പെടുത്തുക, ഓരോരുത്തർക്കും തങ്ങളുടെ ഇഷ്ടാനുസൃത അന്തരീക്ഷം ലഭിക്കുക എന്നിവ പറയാം. ശീതീകരണ താപനില, കിടക്കയുടെ സോഫ്റ്റ്നസ്, ശബ്ദ നിയന്ത്രണം എന്നിവ വ്യക്തിപരമായി ക്രമീകരിക്കാൻ കഴിയുന്നത് ഗുണകരമാണ്.
നിങ്ങളുടെ ഉറക്കത്തിന് സ്ഥിരമായ തടസ്സമുണ്ടോ? എങ്കിൽ നിങ്ങളുടെ പങ്കാളിയുമായി ഈ വിഷയത്തിൽ തുറന്ന ചർച്ച നടത്തുക. വേർപിരിഞ്ഞ് ഉറങ്ങുന്നത് ദാമ്പത്യത്തിൽ അകലം സൃഷ്ടിക്കുമോ എന്ന ആശങ്ക ഒഴിവാക്കി, നല്ല ഉറക്കം നിങ്ങളുടെ ബന്ധത്തെ മെച്ചപ്പെടുത്തുമെന്ന് മനസ്സിലാക്കുക. നല്ല ഉറക്കം നല്ല മനസും ശരീരാരോഗ്യവും ഉറപ്പാക്കും. ദമ്പതികൾക്ക് പരസ്പരം ബഹുമാനത്തോടെയും മനസ്സിലാക്കലോടെയും മികച്ച പരിഹാരം കണ്ടെത്തുക എന്നതാണ് പ്രധാനമായത്.
Comments