top of page
Alfa MediCare

വിശേഷമൊന്നുമായില്ലേ? ഇനി ആ സ്വപ്നവും പൂവണിയും... Chances of Intrauterine insemination (IUI)


വിശേഷമൊന്നുമായില്ലേ? ഇനി ആ സ്വപ്നവും പൂവണിയും... Chances of Intrauterine insemination (IUI)

വിശേഷമൊന്നുമായില്ലേ? ഈ ചോദ്യമുണ്ടാക്കുന്ന സംഘർഷം ചെറുതല്ല. ഓരോ മാസവും പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ദമ്പതികൾക്ക് ഡോക്ടറുടെ നിർദ്ദേശപ്രകാരം ചെയ്യാൻ കഴിയുന്ന വളരെ ചെലവ് കുറഞ്ഞ ഒരു ജനപ്രിയ രീതിയാണ് ഗർഭാശയ ബീജസങ്കലനം (ഐയുഐ). എങ്ങിനെയാണ് IUI പ്രാവർത്തികമാകുന്നത്? മറ്റു  ഗർഭധാരണ മാർഗങ്ങളിൽ നിന്നും IUI യെ വത്യസ്തമാക്കുന്നത് എന്തെല്ലാമാണ്? ഇങ്ങിനെയുള്ള ദമ്പതികൾക്കാണ് IUI അനുയോജ്യമാകുക. നിങ്ങളുടെ  നിരവധി സംശയങ്ങൾക്ക് ഈ ബ്ലോഗ് സഹായകമായിരിക്കും.


അന്താരാഷ്ട്ര നിലവാരമുള്ള പ്രസവ ചികിത്സ ഉറപ്പാക്കാം അൽഫക്കൊപ്പം. മികവുറ്റ ചികിത്സാ സംവിധാനം, പ്രഗൽഭരായ ഗൈനകോളജിസ്റ്റുകൾ, സ്ത്രീ സൗഹൃദ ആശുപത്രി അന്തരീക്ഷം— എല്ലാം അനുഭവിച്ചറിയാം, പ്രസവം ആശങ്കരഹിതമാക്കാം അൽഫക്കൊപ്പം.


ബീജത്തെ ഗർഭാശയത്തിലേക്ക് നേരിട്ട് എത്തിക്കുന്ന  ഒരു ഫെർട്ടിലിറ്റി ചികിത്സയാണ് ഇൻട്രായൂട്രൈൻ ഇൻസെമിനേഷൻ (ഐയുഐ). ഹോർമോണൽ അസുന്തിലിതാവസ്ഥ  പോലുള്ള  വലിയ പ്രശ്നങ്ങൾ ഇല്ലാത്തവർക്ക്  ഈ  ഒരു രീതി പരീക്ഷിക്കാവുന്നതാണ്. മറ്റ് ഫെർട്ടിലിറ്റി ചികിത്സകളുമായി താരതമ്യപ്പെടുത്തുമ്പോൾ, വളരെ ചെലവ് കുറഞ്ഞതും പ്രയോഗികവുമാണിത്. ബീജത്തെ ഗർഭാശയത്തിലേക്ക് നേരിട്ട് നിക്ഷേപിക്കുന്നതിലൂടെ ഫാലോപ്യൻ ട്യൂബുകളിൽ എത്തുന്ന ബീജത്തിന്റെ സാന്ദ്രതയും സാധ്യതയും വർദ്ധിക്കുകയും ബീജസങ്കലനത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.


IUI ട്രീറ്റ്മെന്റ് ആർക്കെല്ലാം സാധ്യമാകും?


  • നിങ്ങൾ ഒരു വർഷമായി ഗർഭം ധരിക്കാൻ ശ്രമിച്ചെങ്കിലും വിജയിക്കുന്നില്ലെങ്കിൽ.

  • കുറഞ്ഞ ബീജസംഖ്യ അല്ലെങ്കിൽ ചലനശേഷി കുറവുള്ള ബീജങ്ങൾ.

  • സെർവിക്കൽ മ്യൂക്കസ് കുറവുള്ള സ്ത്രീകളിൽ.

  • ക്രമരഹിതമായ അണ്ഡോത്പാദനം( ovum ) ഉണ്ടെങ്കിൽ.

  • എൻഡോമെട്രിയോസിസ് ഉള്ള സ്ത്രീകൾ.

  • പുരുഷ വന്ധ്യതാ ഉള്ള ദമ്പതികളിൽ ഡോണർ ഉള്ള സാഹചര്യത്തിൽ ഫലപ്രദം.

  • ലൈംഗിക വൈകല്യമുള്ള ദമ്പതികൾ.


ഐയുഐ ചികിത്സയുടെ പോരായ്മകൾ?


പ്രായവും അടിസ്ഥാന ഫെർട്ടിലിറ്റി പ്രശ്നങ്ങളും ഉൾപ്പെടെ വിവിധ ഘടകങ്ങൾ ഐയുഐയുടെ സാധ്യതകളെ സ്വാധീനിച്ചേക്കാം. ചില സന്ദർഭങ്ങളിൽ, ഐയുഐയ്ക്ക് മുമ്പ് അണ്ഡോത്പാദനം ഉത്തേജിപ്പിക്കാൻ ഉപയോഗിക്കുന്ന ഹോർമോൺ മരുന്നുകളുടെ പാർശ്വഫലമായി ഓവറിയൻ ഹൈപ്പർസ്റ്റിമുലേഷൻ സിൻഡ്രോം (ഒഎച്ച്എസ്എസ്) സംഭവിക്കാം. ഇത് അസ്വസ്ഥതയിലേക്കും പ്രയാസങ്ങളിലേക്കും നയിച്ചേക്കാം. ഐയുഐ ചികിത്സയിലൂടെ ഒരു സമയം ഒന്നിലധികം കുഞ്ഞുങ്ങൾക്കുള്ള ജനന സാധ്യതയുണ്ട്, പ്രത്യേകിച്ചും അണ്ഡാശയങ്ങൾ ഒന്നിലധികം അണ്ഡോൽപ്പാദനം നടത്തുന്ന സന്ദർഭങ്ങളിൽ. ഇത് അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യപരമായ അപകടങ്ങൾ ഉണ്ടാക്കാനും സാധ്യതയുണ്ട്. ഐയുഐ ഉൾപ്പെടെയുള്ള ഫെർട്ടിലിറ്റി ചികിത്സകൾ വ്യക്തികൾക്കും ദമ്പതികൾക്കും വൈകാരികമായി ബുദ്ധിമുട്ടുണ്ടാക്കും. വിജയത്തിന്റെ അനിശ്ചിതത്വം, വൈകാരിക പ്രയാസം  എന്നിവ മാനസിക ആരോഗ്യത്തെ ബാധിക്കും.


ഫെർട്ടിലിറ്റി ചികിത്സകളെക്കുറിച്ച് തീരുമാനമെടുക്കുന്നതിൽ ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യമാണ്. വിലയിരുത്തലുകൾക്കും മറ്റു വിദഗ്‌ധോപദേശങ്ങൾക്കും ഒരു  ഡോക്ടറുമായി   സംവദിക്കേണ്ടത്  അത്യാവശ്യമാണ് .

Comments


bottom of page