top of page
Alfa MediCare

ഫ്ലൂരൈഡ് പെയ്സ്റ്റും ദന്താരോഗ്യസുരക്ഷയും.. Fluoride Paste and Dental Health


ഫ്ലൂരൈഡ് പെയ്സ്റ്റും ദന്താരോഗ്യസുരക്ഷയും.. Fluoride Paste and Dental Health

ദന്താരോഗ്യവുമായി ബന്ധപ്പെട്ട് ഉയർന്നു കേൾക്കുന്ന പേരാണ് ഫ്ലൂറൈഡ് പേസ്റ്റ്. ഫ്ലൂറൈഡ്  പേസ്റ്റ് ഉപയോഗിക്കുന്നത് കൊണ്ടുള്ള പല്ലുകൾക്കുള്ള സംരക്ഷണത്തിനായി പലരും ഉപയോഗിക്കുന്ന ഒരു സാധാരണ ചേരുവയാണ് ഫ്ലൂരൈഡ്. അതിന്റെ പ്രയോജനം പല്ലുകൾക്ക് സംരക്ഷണം നൽകുന്നുവെന്നത് തന്നെയാണ്. പക്ഷേ, സുരക്ഷിതമായ ഉപയോഗം പ്രധാനമാണ്. ഫ്ലൂരൈഡിന്റെ പ്രാധാന്യവും അതിന്റെ സുരക്ഷിതമായ ഉപയോഗം എങ്ങനെ ഉറപ്പാക്കാമെന്നതും വിശദീകരിച്ചിരിക്കുന്ന ഈ ലേഖനം തീർച്ചയായും നിങ്ങൾക്ക് ഉപയോഗ പ്രദമായിരിക്കും.


അന്താരാഷ്ട്ര നിലവാരമുള്ള പ്രസവ ചികിത്സ ഉറപ്പാക്കാം അൽഫക്കൊപ്പം. മികവുറ്റ ചികിത്സാ സംവിധാനം, പ്രഗൽഭരായ ഗൈനകോളജിസ്റ്റുകൾ, സ്ത്രീ സൗഹൃദ ആശുപത്രി അന്തരീക്ഷം— എല്ലാം അനുഭവിച്ചറിയാം, പ്രസവം ആശങ്കരഹിതമാക്കാം അൽഫക്കൊപ്പം.

ഫ്ലൂരൈഡ് പല്ലുകൾക്ക് എങ്ങനെ സഹായകരമാകുന്നു?

   - ഫ്ലൂരൈഡ് പല്ലിന്റെ പുറം പാളി ശക്തിപ്പെടുത്തുന്നു, ഇതിലൂടെ ആസിഡ് ആക്രമണങ്ങൾ കുറയുന്നു.

   - പല്ലുകൾ വീണ്ടെടുക്കുന്നതിനും  പുതിയ പാളി നിർമ്മിക്കാനും ഫ്ലൂരൈഡ് സഹായിക്കുന്നു.

   - കുട്ടികളുടെ പല്ലുകൾവളർച്ചയിലാകുന്നതിനാൽ ഫ്ലൂറൈഡ്  ഉപയോഗിക്കുന്നത്  നല്ലതാണ്.


സുരക്ഷിതമായ ഫ്ലൂരൈഡ് ഉപയോഗം എങ്ങനെ ഉറപ്പാക്കാം?

   - ശരിയായ അളവിൽ മാത്രം: കുട്ടികൾക്ക് ചെറിയൊരു തുള്ളി മാത്രം ഫ്ലൂരൈഡ് പെയ്സ്റ്റ് മതിയാകും. മുതിർന്നവർക്ക് പീസ്-സൈസ് മാത്രം മതി .

   - ഫ്ലൂരൈഡ് വിഴുങ്ങാതെ പല്ലുകളിൽ മാത്രം പ്രയോഗിക്കുക, പ്രത്യേകിച്ച് കുട്ടികൾക്ക്.

   - പ്രായത്തിനനുസരിച്ചു: 3 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് വളരെ കുറഞ്ഞ അളവിൽ മാത്രം ഫ്ലൂറൈഡ് ന്റെ അംശം വേണ്ടതൊള്ളൂ.


ചില പൂർവ്വധാരണങ്ങളും വാസ്തവങ്ങളും

   ഫ്ലൂരൈഡ് അപകടകാരിയാണ്.

   - വാസ്തവം: ശരിയായ അളവിൽ ഫ്ലൂരൈഡ് ഉപയോഗിക്കുമ്പോൾ ദന്താരോഗ്യത്തിനു വളരെ സഹായകരമാണ്. American Dental Association പോലുള്ള സ്ഥാപനങ്ങൾ ഫ്ലൂരൈഡിന്റെ ഉപയോഗം ശെരിവെച്ചിട്ടുള്ളതാണ് .


നിങ്ങൾക്ക് ഫ്ലൂരൈഡ് പെയ്സ്റ്റ് ഒഴിവാക്കണോ?

   - നിങ്ങൾക്ക് ഫ്ലൂറൈഡ് പേസ്റ്റ് ഉപയോഗിക്കാൻ കഴിയാത്ത മറ്റു പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഒഴിവാക്കേണ്ടതാണ്.


   ഫ്ലൂരൈഡ് പെയ്സ്റ്റ്, വേണ്ട അളവിൽ ഉപയോഗിക്കുമ്പോൾ, ദന്താരോഗ്യത്തിന് നല്ലതാന്. നിർദ്ദേശങ്ങൾക്കനുസരിച്ച് ഉപയോഗിക്കുമ്പോൾ ഇതിന്റെ ഗുണം മാത്രം ലഭിക്കും, അപകടങ്ങൾ ഒഴിവാക്കാൻ സാധിക്കും.

Comments


bottom of page