കുട്ടികളുടെ ഉയരം വര്‍ദ്ധിപ്പിക്കും ഭക്ഷണങ്ങൾ..What foods help children grow taller?
കുട്ടികളുടേത് വളരുന്ന പ്രായമാണ്. ശാരീരികമായും മാനസികമായുമെല്ലാം വളര്‍ച്ച നേടാന്‍ മററു പല ഘടകങ്ങള്‍ക്കുമൊപ്പം ഭക്ഷണവും പ്രധാനമാണ്. കുട്ടികള്‍ക്ക് നല്‍കുന്ന ഭക്ഷണം (food) ആരോഗ്യകരമല്ലെങ്കില്‍ ഇത് അവര്‍ക്ക് ഭാവിയില്‍ പല പ്രശ്‌നങ്ങളുമുണ്ടാക്കാന്‍ സാധ്യതയുമുണ്ട്. വളര്‍ച്ച എന്നു പറയുമ്പോള്‍ തൂക്കം കൂടുന്നതിനേക്കാള്‍ പ്രസക്തമായത് ഉയരം വര്‍ദ്ധിയ്ക്കുക എന്നതാണ്. കാരണം ഒരു നിശ്ചിത പ്രായം വരെയേ ഉയരം വയ്ക്കൂ. ശരീരഭാരത്തിന്റെ കാര്യം അതല്ല, അത് ഏത് പ്രായത്തില്‍ വേണമെങ്കിലും കൂട്ടുകയും കുറയ്ക്കുകയും ചെയ്യാം. എന്നാല്‍ ഉയരം, തൂക്കം പോലെ നമ്മുടെ കയ്യില്‍ നില്‍ക്കുന്ന ഒന്നല്ല. പല ഘടകങ്ങള്‍ ചേര്‍ന്നാണ് ഉയരം എന്നത് തീരുമാനിയ്ക്കുന്നത്. പാരമ്പര്യം, വ്യായാമം, ഭക്ഷണം എന്നിവ ഇതില്‍ പ്രധാനം തന്നെയാണ്. ചില ഭക്ഷണ വസ്തുക്കള്‍ കുട്ടികള്‍ക്ക് നല്‍കുന്നത് ഉയരം (height)വര്‍ദ്ധിയ്ക്കാന്‍ സഹായിക്കുമെന്ന് തന്നെ പറയാം. ഇത്തരം ഭക്ഷണ വസ്തുക്കള്‍ ഏതൊക്കെയാണെന്ന് നോക്കാം.
കുട്ടികളുടെ ഉയരം വര്‍ദ്ധിപ്പിക്കും ഭക്ഷണങ്ങൾ..What foods help children grow taller?
1.മീന്‍-ഇത്തരത്തില്‍ കുട്ടികള്‍ക്ക് ആരോഗ്യകരമായ ഒന്നാണ് മീന്‍. ഇതിലെ ഒമേഗ 3 ഫാറ്റി ആസിഡുകളാണ് ഈ ഗുണം നല്‍കുന്നത്. സാല്‍മണ്‍ പോലുള്ള മത്സ്യങ്ങള്‍ ഗുണം നല്‍കുന്നവയാണ്. ഇതില്‍ ഒമേഗ 3 ഫാറ്റി ആസിഡിന് പുറമേ കാല്‍സ്യം, ഫോസ്ഫറസ്, സെലിനിയം, അയേണ്‍ എന്നിവയെല്ലാം അടങ്ങിയിരിയ്ക്കുന്നു. 2017ലെ ഒരു പഠന റിപ്പോര്‍ട്ട് പ്രകാരം കുട്ടികള്‍ക്ക് ഉയരം വര്‍ദ്ധിപ്പിയ്ക്കുന്നതിന് പുറമേ ഹൃദയാരോഗ്യം, പ്രതിരോധശേഷി, ബ്രെയിന്‍ പ്രവര്‍ത്തനം എന്നിവയ്ക്കും ഗുണകരമാണ് മീന്‍.
കുട്ടികളുടെ ഉയരം വര്‍ദ്ധിപ്പിക്കും ഭക്ഷണങ്ങൾ..What foods help children grow taller?
2.പഴം-കുട്ടികള്‍ക്ക് ഉയരം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണ വസ്തുവാണ് പഴം. ഇതില്‍ പൊട്ടാസ്യം, മാംഗനീസ്, കാല്‍സ്യം, സോലുബിള്‍ ഫൈബര്‍, വൈറ്റമിന്‍ ബി6, എ, സി, പ്രീ ബയോട്ടിക്‌സ് എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. കുട്ടിയ്ക്ക് ഉയരം വര്‍ദ്ധിപ്പിയ്ക്കുന്നതിന് പുറമേ ബാലന്‍സ്ഡ് ഡയറ്റ് കൂടിയാണിത്. ഇതുപോലെ തന്നെ ഇലക്കറികളും കുട്ടികളുടെ ഉയരം വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്. വൈറ്റമിന്‍ എ, സി, കെ, ഫൈബര്‍, ഫോളേറ്റ്, മഗ്നീഷ്യം, കാല്‍സ്യം എന്നിവയെല്ലാം തന്നെ ഇതില്‍ അടങ്ങിയിട്ടുമുണ്ട്. ഇതെല്ലാം കുട്ടിയുടെ ഉയരം വര്‍ദ്ധിപ്പിയ്ക്കുന്നതില്‍ പ്രധാന പങ്ക് വഹിയ്ക്കുന്നു.
കുട്ടികളുടെ ഉയരം വര്‍ദ്ധിപ്പിക്കും ഭക്ഷണങ്ങൾ..What foods help children grow taller?
3.മുട്ട-കുട്ടികള്‍ക്ക് അവശ്യം നല്‍കേണ്ട ഒന്നാണ് മുട്ട. കാല്‍സ്യം, പ്രോട്ടീന്‍ സമ്പുഷ്ടമാണ് ഇത്. ഇതില്‍ വൈറ്റമിന്‍ ബി2 അടങ്ങിയിട്ടുണ്ട്. റൈബോഫ്‌ളേവിന്‍ എന്നും ഇത് അറിയപ്പെടുന്നു. ഇത് ഉയരം വര്‍ദ്ധിപ്പിയ്ക്കാന്‍ മികച്ചതാണ്. കുട്ടികള്‍ക്കുള്ള സമീകൃതാഹാരമാണ് ഇത്.
4.സോയബീന്‍-ഇത് വെജിറ്റേറിയന്‍ പ്രോട്ടീന്‍ സമ്പുഷ്ടമാണ്. ഇതും കുട്ടികളുടെ ഉയര വര്‍ദ്ധനവിന് നല്‍കാവുന്ന മികച്ചൊരു ഭക്ഷണ വസ്തുവാണ്. ഇവ എല്ലുകളുടേയും ടിഷ്യൂ മാസിനേയും സഹായിക്കുന്നവയാണ്. ഇതെല്ലാം തന്നെ ഉയര വര്‍ധനവിന് അത്യാവശ്യമാണ്.
കുട്ടികളുടെ ഉയരം വര്‍ദ്ധിപ്പിക്കും ഭക്ഷണങ്ങൾ..What foods help children grow taller?
5.പാലുല്‍പന്നങ്ങള്‍-കുട്ടികള്‍ക്ക് ഒഴിച്ചു കൂടാനാകാത്തവയാണ് ഇവ. പാല്‍, തൈര്, പനീര്‍, ബട്ടര്‍, നെയ്യ് എന്നിവയെല്ലാം തന്നെ എല്ലുകളുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന കാല്‍സ്യം സമ്പുഷ്ടമാണ്. കാല്‍സ്യം ശരീരം വലിച്ചെടുക്കാന്‍ വേണ്ട വൈറ്റമിന്‍ ഡിയും ഇവയില്‍ അടങ്ങിയിരിയ്ക്കുന്നുണ്ട്. വൈറ്റമിന്‍ ഡിയുടെ കുറവ് ഉയരക്കുറവിന് കാരണമാകുന്നു. സൂര്യപ്രകാശവും പ്രധാനമാണ്. ഇത് വൈറ്റമിന്‍ ഡിയുടെ സ്വാഭാവിക ഉറവിടമാണ്. ഇതിനാല്‍ കുട്ടികള്‍ക്ക് സൂര്യപ്രകാശം ലഭിയ്ക്കുകയെന്നതും പ്രധാനമാണ്. ഇതു പോലെ ധാന്യങ്ങളും നല്ലതാണ്. ബ്രൗണ്‍ റൈസ്, ചോളം, തവിടുള്ള ഗോതമ്പ് എന്നിവയെല്ലാം ഗുണം നല്‍കുന്നവയാണ്.
കുട്ടികളുടെ ഉയരം വര്‍ദ്ധിപ്പിക്കും ഭക്ഷണങ്ങൾ..What foods help children grow taller?
6.ഇലക്കറികള്‍-ചീര പോലുള്ള ഇലക്കറികളില്‍ വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ, ഫൈബര്‍, ഫോളേറ്റ്, മഗ്‌നീഷ്യം, ഇരുമ്പ്, പൊട്ടാസ്യം, കാല്‍സ്യം തുടങ്ങിയ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. മൊത്തത്തിലുള്ള വളര്‍ച്ചയ്ക്കും വികാസത്തിനും ഇവ അനിവാര്യമാണ്. കുട്ടി ഉയരത്തില്‍ വളരാന്‍ ആഗ്രഹിക്കുന്നതെങ്കില്‍, ഭക്ഷണത്തില്‍ ഇലക്കറികള്‍ ഉള്‍പ്പെടുത്തുക.
കുട്ടികളുടെ ഉയരം വര്‍ദ്ധിപ്പിക്കും ഭക്ഷണങ്ങൾ..What foods help children grow taller?
ഒരു കുട്ടിയുടെ വളര്‍ച്ച അവന്റെ/അവളുടെ ജീനുകളെ ആശ്രയിച്ചിരിക്കുന്നു. എന്നിരുന്നാലും മതിയായ പോഷകങ്ങള്‍ നല്‍കുന്ന ഭക്ഷണക്രമം വളര്‍ന്നുവരുന്ന കുട്ടികള്‍ക്ക് ആവശ്യമുള്ള ഉയരം നേടാന്‍ സഹായിക്കും. അതിനാൽ തന്നെ കഴിവതും കുട്ടികൾക്ക് ഇത്തരം ഭക്ഷണങ്ങൾ നൽകാൻ ശ്രമിക്കുക.
Comments