top of page
Alfa MediCare

ആർത്തവ സമയത്തെ വേദന കുറയ്ക്കാനുള്ള ചില എളുപ്പവഴികൾ... Here are some easy ways to reduce menstrual pain.


ആർത്തവ സമയത്തെ വേദന കുറയ്ക്കാനുള്ള ചില എളുപ്പവഴികൾ... Here are some easy ways to reduce menstrual pain.

ആർത്തവസമയത്ത് അടിവയറ്റിൽ ഒരല്പം പോലും വേദനയും മറ്റ് അസ്വസ്ഥതകളും അനുഭവിക്കാത്തവർ നമുക്കിടയിൽ ഉണ്ടോ എന്ന് സംശയമാണ്. നടുവേദന, വയറുവേദന, കാലുകൾക്കുണ്ടാകുന്ന മരവിപ്പും കട്ടുകഴപ്പും, തലവേദന, സ്തനങ്ങള്‍ക്ക് വേദന, ഛർദ്ദി, വിഷാദം, ദേഷ്യം തുടങ്ങിയ എന്തെല്ലാം വിഷമഘട്ടങ്ങളിലൂടെയാണ് ആർത്തവസമയത്ത് ഓരോ സ്ത്രീകളും കടന്നു പോകുന്നത്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രയാസമേറിയ സമയമാണിത്.


ആർത്തവ സമയത്തുണ്ടാകുന്ന ഓരോ ശരീരവേദനയുടെയും കാഠിന്യം പലരിലും പല തരത്തിലായിരിക്കും. വേദന സഹിക്കാൻ പറ്റാത്ത അവസരങ്ങളിൽ മിക്ക സ്ത്രീകളും വേദന സംഹാരികളിലാണ് അഭയം തേടുക. ആർത്തവ വേദന കുറയ്ക്കാൻ പലരും മരുന്ന് കഴിക്കുന്നത് ഡോക്ടറുടെ നിർദ്ദേശം കൂടാതെയാണ്. ഇത് ഭാവിയിൽ കടുത്ത ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യത ഉണ്ട്.വേദന കുറയ്ക്കാനുള്ള ചില ഗുളികകൾ സ്ഥിരമായി കഴിക്കുമ്പോൾ കരളിന്റെയും വൃക്കയുടേയും പ്രവർത്തനങ്ങൾ തകരാറിലാകാൻ സാധ്യത കൂടുതലാണ്. കൂടാതെ, ഇത്തരം വേദന സംഹാരികൾ കഴിക്കുമ്പോൾ അള്‍സര്‍, അസിഡിറ്റി തുടങ്ങിയ രോഗാവസ്ഥകൾക്കും സാധ്യതയുണ്ട്. അതുകൊണ്ട് ആർത്തവ വേദനയ്ക്ക് മരുന്ന് കഴിക്കേണ്ട സാഹചര്യം ഉണ്ടെങ്കിൽ ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം അത് ചെയ്യുക.


ഇനി അമ്മയാവാം ആരോഗ്യത്തോടെ. അന്താരാഷ്ട്ര നിലവാരമുള്ള പരിചരണത്തോടൊപ്പം മാനസിക പിന്തുണയോടു കൂടിയ ചികിത്സ തന്നെ നിങ്ങളുടെ പ്രിയപ്പെട്ടവർക്കായി ഞങൾ ഉറപ്പാക്കുന്നു. പ്രഗൽഭരായ ഗൈനകോളജിസ്റ്റുകളുടെ കീഴിൽ മികച്ച ഗർഭകാല, പ്രസവ ചികിത്സ തേടാം അൽഫക്കൊപ്പം.


ഗർഭപാത്രത്തിലെ പേശികൾ ചുരുങ്ങുമ്പോഴാണ് ആർത്തവ വേദനയുണ്ടാകുന്നത്. ആർത്തവ രക്തം പുറത്തള്ളാനായി ഗർഭപാത്രം സങ്കോചിക്കുന്നതാണ് ആർത്തവ വേദനയ്ക്ക് പ്രധാന കാരണം. മാത്രമല്ല രക്തത്തോടൊപ്പം ഗർഭപാത്രത്തിലെ ആവരണം കൂടി പുറത്തേക്ക് പോകുമ്പോൾ സംഭവിക്കുന്ന ശാരീരിക വ്യതിയാനങ്ങളും ആർത്തവ വേദനയ്ക്ക് കാരണമാകുന്നു. ഓരോ മാസവും ഉണ്ടാകുന്ന വേദനയുടെ തീവ്രത ശരീരത്തിൽ സംഭവിക്കുന്ന വ്യതിയാനങ്ങളുടെ ഏറ്റക്കുറച്ചിലുകളെ കൂടി ആശ്രയിച്ചിരിക്കും.


ആർത്തവ വേദന തടയാൻ മരുന്ന് കഴിക്കുന്നവർ മനസ്സിലാക്കേണ്ട പ്രധാന കാര്യം ആർത്തവ വേദന ഒരു രോഗമല്ല എന്നതാണ്. ഏല്ലാ മാസവും മുടങ്ങാതെ ഉണ്ടാകുന്ന ഒരു ശാരീരിക അവസ്ഥയായി മാത്രം ഇതിനെ കണ്ടാൽ മതി. ആർത്തവ ദിനങ്ങളിൽ ഉണ്ടാകുന്ന അമിത വേദനയ്ക്ക് മരുന്ന് കഴിക്കാതെ തന്നെ പരിഹാരങ്ങളുണ്ട്.ഭക്ഷണ ക്രമീകരണം, വ്യായാമങ്ങൾ, യോഗ തുടങ്ങിയ കാര്യങ്ങൾ ശീലമാക്കുന്നതോടെ സാധാരണ രീതിയിൽ ഉണ്ടാകാറുള്ള ആർത്തവ വേദന ലഘൂകരിക്കാം.


എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാം..


1. മിക്ക സ്ത്രീകൾക്കും തങ്ങളുടെ ആർത്തവം തുടങ്ങാൻ സാധ്യതയുള്ള ദിവസം അറിയാമല്ലോ. നിങ്ങളുടെ ആർത്തവം ആരംഭിക്കുന്നതിന് ഒരാഴ്ച മുമ്പേ കുതിർത്ത ഉണക്കമുന്തിരിയും കുങ്കുമപ്പൂവും കഴിക്കുക.

2. മുളപ്പിച്ചതോ വേവിച്ചതോ ആയ പയറ് വർഗ്ഗങ്ങൾ ആഹാരക്രമത്തിൽ ശീലമാക്കാം.

3. മധുരക്കിഴങ്ങ് ഉൾപ്പടെയുള്ള കിഴങ്ങ് വർഗ്ഗങ്ങൾ, പച്ചക്കായ തുടങ്ങിയവ ആഴ്ചയിൽ രണ്ടു തവണ എങ്കിലും കഴിക്കുക.

4. വ്യായാമം മുടക്കരുത്. ആഴ്ചയിൽ 150 മിനിട്ടെങ്കിലും വ്യായാമത്തിനായി മാറ്റി വെക്കുക.5. എല്ലാ ദിവസവും രാത്രി ഉറങ്ങാൻ പോകുന്നതിനു മുമ്പ് കാൽസ്യം സപ്ലിമെന്റ് (Calcium Citrate) കഴിക്കുക. ഇതും ആർത്തവ വേദന കുറയ്ക്കാൻ സഹായിക്കും.

നിങ്ങളുടെ ഭക്ഷണശൈലി ക്രമീകരിക്കുന്നത് ആർത്തവ വേദന കുറയ്ക്കാൻ ഏറെ സഹായിക്കും. ജങ്ക് ഫുഡ്, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ, കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ തുടങ്ങിയവ കഴിവതും ഒഴിവാക്കുക. പകരം ചെറുമത്സ്യങ്ങൾ, മുളപ്പിച്ച പയറുവർഗ്ഗങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവ ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.


ആർത്തവ വേദന കുറയ്ക്കാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന മാർഗ്ഗങ്ങൾ നോക്കൂ...കറ്റാർ വാഴയുടെ നീര് തേനിൽ ചേർത്ത് കഴിക്കുന്നത് ആർത്തവ വേദന കുറയ്ക്കാൻ സഹായിക്കും.കാഴ്ചശക്തി വർധിപ്പിക്കാൻ മാത്രമല്ല ക്യാരറ്റ്, ആർത്തവ വേദന ലഘൂകരിക്കാനും ഈ പച്ചക്കറിക്ക് കഴിയും. ആർത്തവ സമയത്ത് ക്യാരറ്റ് ജ്യൂസ് ധാരാളമായി കുടിക്കാൻ ഗൈനക്കോളജിസ്റ്റുകൾ പോലും നിർദ്ദേശിക്കാറുണ്ട്.തുളസിയിലയോ പുതിനയിലയോ ഇട്ട് വെള്ളം തിളപ്പിച്ച ശേഷം കുടിക്കാം. അതല്ലെങ്കിൽ തുളസിയോ പുതിനയിലയോ ഉപയോഗിച്ച് ഉണ്ടാക്കിയ ചായ കുടിക്കുന്നതും ആർത്തവ വേദന കുറയ്ക്കാൻ സഹായിക്കും.


പപ്പായ ആർത്തവ വേദന കുറയ്ക്കാൻ സഹായിക്കും. ആർത്തവം ആരംഭിക്കുന്നതിനു മുമ്പായി ധാരാളം പപ്പായ കഴിക്കുക. ഈ പഴവർഗ്ഗത്തിൽ അടങ്ങിയിരിക്കുന്ന പപ്പൈൻ എന്ന എൻസൈം ആർത്തവ വേദന ലഘൂകരിക്കാൻ സഹായിക്കും. മാത്രമല്ല, ആർത്തവ രക്തം പുറത്തേയ്ക്ക് പോകുന്നത് എളുപ്പത്തിലാക്കാനും പപ്പായയ്ക്ക് കഴിയും.ഇത്തരം പഴങ്ങൾ കഴിക്കുമ്പോൾ ശരീരത്തിലെ അയണിന്റെ അളവ് കൂടുന്നു. ഇത് ആർത്തവ വേദന കുറയ്ക്കും. അതുകൊണ്ട് നാരങ്ങാ വിഭാഗത്തിൽ പെട്ട പഴങ്ങൾ ധാരാളമായി കഴിക്കുകയോ അവയുടെ ജ്യൂസ് കുടിക്കുകയോ ചെയ്യാം.കറുവപ്പട്ട, കുരുമുളക്, ജാതിക്ക, ഏലക്ക തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആർത്തവ കാലത്തെ വയറുവേദന കുറയ്ക്കാൻ നല്ലതാണ്.

ആർത്തവ സമയത്തുണ്ടാകുന്ന വേദനയും മറ്റ് അസ്വസ്ഥതകളും മാറ്റാൻ നല്ല ചൂട് പാലിൽ അല്പം നെയ്യ് ചേര്‍ത്ത് കഴിക്കുക. അതല്ലെങ്കിൽ, രാവിലെ ഒരു ഗ്ലാസ് പാൽ കുടിക്കുന്നതും വേദന കുറയ്ക്കാൻ ഉത്തമമാണ്.ചൂട് വെള്ളം നിറച്ച ബാഗ് അടിവയറ്റിൽ വെച്ച് കൊടുക്കുക. ഇത് വയറുവേദനയ്ക്ക് ആശ്വാസം നൽകും.



תגובות


bottom of page