top of page
Alfa MediCare

പേൻ ശല്യം ഒഴിവാക്കാൻ ചില വിദ്യകളിതാ.... Here are some tips to avoid head-lice...


പേൻ ശല്യം ഒഴിവാക്കാൻ ചില വിദ്യകളിതാ.... Here are some tips to avoid head-lice...

സ്‌കൂളിൽ പോകുന്ന ഒട്ടുമിക്ക കുട്ടികളുടെയും അമ്മമാരെയും അലട്ടുന്ന പ്രശ്നമാണ് പേൻ ശല്യം. വ്യക്തിശുചിത്വമില്ലായ്മയുടെയും വൃത്തിയില്ലാത്ത മുടിയുടെയും ലക്ഷണം കൂടിയാണ് തലയിൽ പേൻ ശല്യം ഉണ്ടാവുന്നത്. കുട്ടികളിലാണ് ഇത് കൂടുതലായും കാണപ്പെടുന്നത്. മറ്റ് കുട്ടികളുമായി ഇടപഴകുന്നത് വഴി ഇത് പെട്ടന്ന് പടരാം. തലയോട്ടിയിൽ നിന്ന് രക്തമൂറ്റി കുടിക്കുന്നതാണ് പേനുകളുടെ പ്രധാന ആഹാരം. അതുകൊണ്ട് ഇതൊരു നിസ്സാര പ്രശ്നമായി കാണരുത്. പേൻ ശല്യം അകറ്റാൻ സഹായിക്കുന്ന പ്രകൃതിദത്ത മാർഗ്ഗങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.


പേൻ അകറ്റാനുള്ള വീട്ടുവൈദ്യങ്ങളുടെ പട്ടികയിൽ വേപ്പെണ്ണ ഒന്നാം സ്ഥാനത്താണ്. അല്പം വേപ്പെണ്ണ ചെറുതായി ചൂടാക്കിയ ശേഷം ശിരോചർമ്മത്തിലും തലയോട്ടിയിലും നന്നായി തേച്ച് പിടിപ്പിക്കുക. ഏകദേശം ഒരു മണിക്കൂർ എങ്കിലും ഈ എണ്ണ മുടിയിൽ തുടരാൻ അനുവദിക്കുക. ഇനി ഒരു പേൻ ചീപ്പ് ഉപയോഗിച്ച് മുടിയുടെ ഒരു ഭാഗവും വകഞ്ഞ് നന്നായി ചീകുക. അതിന് ശേഷം ഏതെങ്കിലും ഒരു ഹെർബൽ ഷാംപൂ ഉപയോഗിച്ച് മുടി നന്നായി കഴുകി വൃത്തിയാക്കാം. പേൻ പ്രശ്നം പൂർണ്ണമായും ഇല്ലാതാകുന്നത് വരെ ഇത് പതിവായി ചെയ്യുക.


അന്താരാഷ്ട്ര നിലവാരമുള്ള പ്രസവ ചികിത്സ ഉറപ്പാക്കാം അൽഫക്കൊപ്പം. മികവുറ്റ ചികിത്സാ സംവിധാനം, പ്രഗൽഭരായ ഗൈനകോളജിസ്റ്റുകൾ, സ്ത്രീ സൗഹൃദ ആശുപത്രി അന്തരീക്ഷം— എല്ലാം അനുഭവിച്ചറിയാം, പ്രസവം ആശങ്കരഹിതമാക്കാം അൽഫക്കൊപ്പം.


പേൻ അകറ്റാനുള്ള അത്ഭുതകരമായ സവിശേഷതകൾ ബേബി ഓയിലിന് ഉണ്ട്. ബേബി ഓയിൽ തലയിൽ പുരട്ടി ഒരു രാത്രി മുഴുവൻ വെയ്ക്കുക. രാവിലെ മുടി നന്നായി ചീകുക. പേനുകളെ ഇങ്ങനെ നീക്കം ചെയ്യാൻ സാധിക്കും. അതിന് ശേഷം ടീ ട്രീ ഓയിൽ അടിസ്ഥാനമാക്കിയുള്ള ഷാംപൂ ഉപയോഗിച്ച് തല കഴുകുക. ഇതും തുടർച്ചയായി ചെയ്യുന്നത് പേൻ ശല്യം അകറ്റാൻ സഹായിക്കും.


പേൻ ശല്യം, തലയിലെ ചൊറിച്ചിൽ തുടങ്ങിയവ അകറ്റാനുള്ള മറ്റൊരു മാർഗ്ഗമാണ് ബേക്കിംഗ് സോഡ. കുറച്ച് ബേക്കിംഗ് സോഡ നിങ്ങളുടെ കണ്ടീഷണറുമായി ചേർത്ത് യോജിപ്പിച്ച് തലയിൽ പുരട്ടുക. മുപ്പത് മിനിറ്റിന് ശേഷം മുടി നന്നായി ചീകി പേനുകളെ നീക്കാം. അതിന് ശേഷം മുടി ഷാംപൂ ചെയ്ത് കഴുകി, കണ്ടീഷണർ ഉപയോഗിച്ച് വൃത്തിയാക്കുക.


ആന്റിമൈക്രോബയൽ സവിശേഷതകൾക്ക് പേരുകേട്ട ടീ ട്രീ ഓയിൽ, തലയിലെ പേൻ ശല്യം തടയുന്നതിനുള്ള തെളിയിക്കപ്പെട്ട പരിഹാരമാണ്. ഇത് ഉപയോഗിക്കാനായി നാലോ അഞ്ചോ തുള്ളി ടീ ട്രീ ഓയിൽ കുറച്ച് വെളിച്ചെണ്ണയുടെ ചേർത്ത് കലർത്തുക. ഇത് ശിരോചർമ്മത്തിലും മുടിയിലും നന്നായി തേച്ച് പിടിപ്പിച്ച് ഒരു മണിക്കൂർ വെച്ച ശേഷം മുടി നന്നായി ചീകുക.

ടീ ട്രീ ഓയിലിൽ ടെർപിനിയോൾ, മൈർസീൻ, സിനിയോൾ, ലിനാലൂൾ, പിനെൻ തുടങ്ങിയ ബയോ ആക്റ്റീവ് സംയുക്തങ്ങളുടെ ഒരു കലവറയാണ്, ഇത് പേൻ ബാധയെ ചെറുക്കുന്നതിനും ശിരോചർമ്മത്തിലെ വീക്കം, ചുവന്ന പാടുകൾ എന്നിവ കുറയ്ക്കുന്നതിനും ശക്തമായ ആൻറി ബാക്ടീരിയൽ, ആന്റിഫംഗൽ, ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങൾ നൽകുന്നു. വെളിച്ചെണ്ണയിൽ അവശ്യ ഫാറ്റി ആസിഡുകളും വിറ്റാമിൻ ഇയും അടങ്ങിയിട്ടുണ്ട്, ഇത് ചൊറിച്ചിലും വരൾച്ചയും ശമിപ്പിച്ച്, ശിരോചർമ്മത്തിന് ആവശ്യമായ ഈർപ്പം പകരുന്നു.


നമ്മുടെ മിക്ക ഭക്ഷണത്തിലെയും സ്ഥിര സാന്നിധ്യമാണ് വെളുത്തുള്ളി. വെളുത്തുള്ളിയുടെ ഏതാനും അല്ലികൾ ചതച്ച് നാരങ്ങാ നീരുമായി കലർത്തി തലയോട്ടിയിൽ പുരട്ടുക. മുപ്പത് മിനിറ്റിന് ശേഷം തല മസ്സാജ് ചെയ്ത്, ഒരു ചീപ്പ് കൊണ്ട് ചീകാം. അതിന് ശേഷം ഷാംപൂവും കണ്ടീഷണറും ഉപയോഗിച്ച് മുടി കഴുകി വൃത്തിയാക്കാം. വെളുത്തുള്ളിയുടെ ശക്തമായ ഗന്ധം പേനുകളെ ഇല്ലാതാക്കുന്നു, അതേസമയം അലിസിൻ, സൾഫർ സംയുക്തങ്ങൾ കാരണം അതിന്റെ ശക്തമായ ആന്റിമൈക്രോബയൽ ഗുണങ്ങൾ ഈരുകളെ, പുറന്തള്ളാൻ സഹായിക്കുന്നു. ശിരോചർമ്മത്തിൽ അധിക എണ്ണ, സെബം തുടങ്ങിയവ അടിഞ്ഞുകൂടുന്നത് തടയാൻ നാരങ്ങാനീര് സഹായിക്കുന്നു. കൂടാതെ നീളമുള്ളതും ശക്തവും പട്ടുപോലെ മനോഹരവുമായ മുടിക്കായി, മുടി ഇഴകളിൽ ആവശ്യമായ പിഎച്ച് നില നിലനിർത്താനും സഹായിക്കുന്നു.

Comments


bottom of page