top of page
Alfa MediCare

പ്രസവാനന്തര വേദനയും വീക്കവും എങ്ങനെ കുറയ്ക്കാം.. how to reduce Postpartum pain and swelling after birth.


പ്രസവാനന്തര വേദനയും വീക്കവും എങ്ങനെ കുറയ്ക്കാം.. how to reduce Postpartum pain and swelling after birth.

ലോകത്തിലേക്ക് ഒരു പുതിയ ജീവിതം കൊണ്ടുവരിക എന്നത് ഒരു അത്ഭുതകരമായ അനുഭവമാണ്, എന്നാൽ പ്രസവത്തിലൂടെയുള്ള യാത്ര ഒരു അമ്മയുടെ ശരീരത്തിൽ ഹ്രസ്വ കാലാടിസ്ഥാനത്തിലും ദീർഘ കാലാടിസ്ഥാനത്തിലും പലതരം പ്രശ്നങ്ങൾ സൃഷ്ട്ടിക്കുന്നുണ്ട്. പല സ്ത്രീകളും അഭിമുഖീകരിക്കുന്ന ഒരു സാധാരണ പ്രസവാനന്തര വെല്ലുവിളിയാണ് യോനി (vaginal tear) യിൽ പ്രസവത്തിനായി ഉണ്ടാക്കുന്ന മുറിവ്.. പ്രസവത്തിനോട് അനുബന്ധിച്ചു കുഞ്ഞിന്റെ  സുഖകരമായ വരവിനു വേണ്ടിയാണ് മുറിവുണ്ടാക്കുന്നത്. ഈ മുറിവുകളിൽ  അണുബാധ സംഭവിക്കാതിരിക്കാൻ എന്തെല്ലാം ചെയ്യണം. ഇങ്ങനെ നിരവധി  സംശയങ്ങൾ ഗർഭിണികൾക്കും മറ്റും ഉണ്ടാകും. ഈ  ലേഖനം  തീർച്ചയായും നിങ്ങളുടെ സംശയങ്ങൾക്കുള്ള ഉത്തരമായിരിക്കും.


സാധാരണ പ്രസവത്തിനു ശേഷം, യോനിയിൽ വേദന, വീക്കം, അസ്വസ്ഥത എന്നിവ അനുഭവപ്പെടുന്നത് സാധാരണമാണ്. രക്തസ്രാവം, അനങ്ങുവാനുള്ള  ബുദ്ധിമുട്ട് എന്നിവയും പ്രതീക്ഷിക്കാം. ഈ ലക്ഷണങ്ങൾ മനസിലാക്കുന്നത് നിങ്ങളുടെ പുരോഗതി നിരീക്ഷിക്കുന്നതിനും പ്രയാസങ്ങൾ അറിയുന്നതിനും സഹായകരമാണ്. വേഗത്തിൽ സുഖം പ്രാപിക്കുവാനും, അണുബാധ  തടയുവാനും  ചില കാര്യമാണ്  പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.


അന്താരാഷ്ട്ര നിലവാരമുള്ള പ്രസവ ചികിത്സ ഉറപ്പാക്കാം അൽഫക്കൊപ്പം. മികവുറ്റ ചികിത്സാ സംവിധാനം, പ്രഗൽഭരായ ഗൈനകോളജിസ്റ്റുകൾ, സ്ത്രീ സൗഹൃദ ആശുപത്രി അന്തരീക്ഷം— എല്ലാം അനുഭവിച്ചറിയാം, പ്രസവം ആശങ്കരഹിതമാക്കാം അൽഫക്കൊപ്പം.

  • സാനിറ്ററി പാഡുകൾ പതിവായി മാറ്റുന്നതിലൂടെയും വജൈനൽ ഭാഗം വൃത്തിയായും  ഈർപ്പമില്ലാതെയും  നിലനിർത്തുന്നതിലൂടെയും അണുബാധ കുറയ്ക്കാം.


  • പേരിനിയൽ ഏരിയയിൽ കോൾഡ് കംപ്രസ്സുകൾ (COLD COMPRESS) പ്രയോഗിക്കുന്നത് വീക്കം കുറയ്ക്കാനും വേദന കുറയ്ക്കാനും സഹായിക്കും.


  • നിങ്ങളുടെ പെൽവിക് ഏരിയക്ക് ധരാളം വിശ്രമം നൽകുക. ഇത് മൂലം ആ ഭാഗത്തേക്കുള്ള സമ്മർദ്ദം കുറയ്ക്കുന്നതിനും രോഗശാന്തി പെട്ടെന്ന് മുറിവുണങ്ങാൻ സഹായകരമാകുകയും ചെയ്യുന്നു.


  • മുറിവുണങ്ങിയതിനു ശേഷം  കെഗെൽ  വ്യായാമങ്ങൾ ചെയ്യുന്നത് പെൽവിക് ഫ്ലോർ പേശികളെ ശക്തിപ്പെടുത്താൻ സഹായകമാകും.


  • നന്നായി ജലാംശം ഉള്ളതും പോഷകസമൃദ്ധവുമായ ആഹാരം കഴിക്കുക. ഇത് ശരീരത്തിന്റെ പ്രതിരോധ ശക്തി വർധിപ്പിക്കുകയും. വേഗം സുഖം പ്രാപിക്കുന്നതിന് സഹായിക്കുന്നതിനും സഹായിക്കുന്നു.


മുറിവ് എങ്ങനെ പരിപാലിക്കാം.


  • മുറിവിൽ പഴുപ്പോ, അസഹനീയമായ  വേദനയോ ഉണ്ടോ  എന്ന് പതിവായി പരിശോധിക്കുക.


  • പ്രസവാനന്തര അസ്വസ്ഥത നിയന്ത്രിക്കാൻ നിർദ്ദേശിച്ച വേദനസംഹാരികൾ പിന്തുടരുക.


  • ഇളം ചൂടുള്ള വള്ളത്തിൽ കുളിക്കുന്നത്  ശാരീരിക ആശ്വാസം നൽകുന്നു.


  • നിങ്ങളുടെ ഡോക്ടർ നിർദ്ദേശിക്കപ്പെട്ട ഓയിന്മെന്റുകൾ പുരട്ടുക.


  • ഷെഡ്യൂൾ ചെയ്ത ഫോളോ-അപ്പ് അപ്പോയിന്റ്മെന്റുകളിൽ കൃത്യത  പാലിക്കുക.


  • പ്രസവാനന്തര യാത്ര ആരംഭിക്കുമ്പോൾ, ഓരോ സ്ത്രീയുടെയും അനുഭവം സവിശേഷമാണെന്ന് ഓർക്കുക. സ്വയം പരിചരണത്തിന് മുൻഗണന നൽകുക, നിങ്ങളുടെ ശരീരത്തെ ശ്രദ്ധിക്കുക,.



Comments


bottom of page