top of page

പല്ലെത്ര തേച്ചിട്ടും വായ് നാറ്റം മാറുന്നില്ലേ.. കാരണങ്ങൾ ഇവയാണോ! No matter how much you brush, your bad breath won’t go away. Could this be why?

  • Writer: Alfa MediCare
    Alfa MediCare
  • Mar 22
  • 1 min read


പല്ലെത്ര തേച്ചിട്ടും വായ് നാറ്റം മാറുന്നില്ലേ.. കാരണങ്ങൾ ഇവയാണോ! No matter how much you brush, your bad breath won’t go away. Could this be why?

വായിൽ നിന്നുള്ള ദുർഗന്ധം (Bad Breath) പലർക്കും നാണക്കേടുണ്ടാക്കുന്ന പ്രശ്നമാണ്. ദിവസവും രണ്ട് പ്രാവശ്യം പല്ല് തേക്കുന്നവർക്കുപോലും ചിലപ്പോൾ ഈ പ്രശ്നം അനുഭവപ്പെടാറുണ്ട്. സുഹൃത്തുക്കളുമായോ സഹപ്രവർത്തകരുമായോ സംസാരിക്കുമ്പോൾ അവർ അകന്നു നിൽക്കുന്നത് പോലും മനസ്സിലാകാം. പലരും ഈ ദുർഗന്ധത്തിന് എന്താണ് കാരണം എന്നറിയാതെ കുഴങ്ങും. അതിനാൽ, ഇത് ഒഴിവാക്കാൻ എന്താണ് ചെയ്യേണ്ടതെന്ന് നമുക്ക് ഈ ലേഖനത്തിലൂടെ മനസ്സിലാക്കാം.

പല്ല് തേക്കുമ്പോൾ പലരും പല്ലുകളുടെ പുറംഭാഗം മാത്രം വൃത്തിയാക്കുന്നത് പതിവാണ്. എന്നാൽ, വായിലെ ദുർഗന്ധത്തിന് വലിയൊരു കാരണം നാവിന്റെ പുറത്ത് അടിഞ്ഞുകൂടുന്ന ബാക്ടീരിയകളുമാണ്. ഈ ബാക്ടീരിയ ദുർഗന്ധം ഉണ്ടാക്കുന്ന സൾഫർ സംയുക്തങ്ങൾ പുറത്തു വിടുന്നതാണ് വായ്നാറ്റത്തിന്റെ കാര്യങ്ങളിൽ ഒന്ന്. അതിനാൽ, പല്ല് തേച്ചാൽ മാത്രം മതിയാകില്ല, നാവു ക്ലീനറോ ബ്രഷിന്റെ പിൻഭാഗമോ ഉപയോഗിച്ച് നാവും വൃത്തിയാക്കണം.


അന്താരാഷ്ട്ര നിലവാരമുള്ള പ്രസവ ചികിത്സ ഉറപ്പാക്കാം അൽഫക്കൊപ്പം. മികവുറ്റ ചികിത്സാ സംവിധാനം, പ്രഗൽഭരായ ഗൈനകോളജിസ്റ്റുകൾ, സ്ത്രീ സൗഹൃദ ആശുപത്രി അന്തരീക്ഷം— എല്ലാം അനുഭവിച്ചറിയാം, പ്രസവം ആശങ്കരഹിതമാക്കാം അൽഫക്കൊപ്പം


വരണ്ട വായ (Dry Mouth) ദുർഗന്ധത്തിന് മറ്റൊരു പ്രധാന കാരണമാണ്. വായിൽ ഉമിനീർ  കുറയുമ്പോൾ, ഭക്ഷണാവശിഷ്ടങ്ങളും ബാക്ടീരിയകളും മുഴുവനായും പോകാതെ അവിടെയും ഇവിടെയും തടഞ്ഞു നിൽക്കുന്നത്  ദുർഗന്ധത്തിനിടയാക്കും. ദഹനപ്രക്രിയയ്ക്കു വേണ്ടിയുള്ളത് പോലെ വായയ്ക്കും ഉമിനീർ  നല്ലതുപോലെ വെള്ളം ആവശ്യമുണ്ട്. കുറച്ച് വെള്ളം കുടിക്കുന്നതും, കൂടുതൽ സമയം വായ് തുറന്ന് ഉറങ്ങുന്നതുമെല്ലാം വായിൽ വരൾച്ച  വരാൻ കാരണമാകാം. അതിനാൽ ദിവസവും നല്ലത് പോലെ വെള്ളം കുടിക്കുക, പ്രത്യേകിച്ച് വരണ്ട കാലാവസ്ഥയിലോ എസി റൂമിലോ കൂടുതൽ സമയം ചെലവഴിക്കുന്നവരാണെങ്കിൽ.

ചില ഭക്ഷണങ്ങളും ദുർഗന്ധം ഉണ്ടാക്കുന്നവയാണ്. ഉള്ളി, വെളുത്തുള്ളി, കടുത്ത മസാലകൾ, മീൻ, ചിക്കൻ, പാൽ ഉൽപ്പന്നങ്ങൾ തുടങ്ങിയവയ്ക്ക് ദുർഗന്ധം ഉണ്ടാക്കുന്ന പ്രത്യേക രാസഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. അതിനാൽ, ഇത്തരം ഭക്ഷണങ്ങൾ കഴിച്ചതിന് ശേഷം വായ് കഴുകുന്നത് നല്ലതാണ്.പല്ലുകളുടെ ഇടയിൽ കുടുങ്ങിയ ഭക്ഷണകണങ്ങൾ decay ആകുമ്പോൾ ബാക്ടീരിയ വളർന്ന് ദുർഗന്ധം ഉണ്ടാകാം. പലരും ഫ്ലോസ് ചെയ്യാറില്ല, പക്ഷേ ഫ്ലോസിംഗ് ചെയ്യുന്നത്   വായിലെ ശുദ്ധി നിലനിർത്താൻ വളരെ സഹായകരമാണ്. ഭക്ഷണത്തിനുശേഷം വായ് കഴുകുക, ദിനംപ്രതി ഫ്ലോസ് ചെയ്യുക എന്നിവയും ദുർഗന്ധം ഒഴിവാക്കാൻ സഹായിക്കും.

വായിൽ ദുർഗന്ധം ചിലപ്പോൾ മറ്റൊരു ആരോഗ്യപ്രശ്നത്തിന്റെ ലക്ഷണമായും കാണാം. സൈനസ് അണുബാധ, അമിത ആസിഡിറ്റി (Acid Reflux), ടോൺസിലിൽ കുടുങ്ങിയ ഭക്ഷണകണങ്ങൾ (Tonsil Stones) തുടങ്ങിയവയും ദുർഗന്ധത്തിന് കാരണമായേക്കാം. ദീർഘകാലമായി വായിൽ ദുർഗന്ധം തുടരുകയാണെങ്കിൽ, ഡോക്ടറോട് ചേർന്ന് അതിന്റെ കാരണം പരിശോധിക്കുന്നത് നല്ലതാണ്.

വായിലെ ദുർഗന്ധം ഒരു ചെറിയ പ്രശ്നം പോലെയായിരിക്കുമെങ്കിലും, അത് ആത്മവിശ്വാസം കുറയ്ക്കാൻ കാരണമാകും. ഇതിന് പ്രതിവിധിയായി ദിവസവും രണ്ടുതവണ പല്ല് തേക്കുക, നാവും വൃത്തിയാക്കുക, വെള്ളം ധാരാളം കുടിക്കുക, ദിവസവും ഫ്ലോസ് ചെയ്യുക, ആവശ്യമെങ്കിൽ മൗത്ത് വാഷ് ഉപയോഗിക്കുക തുടങ്ങിയ ശീലങ്ങൾ കൈക്കൊള്ളാം. ഇതുകൂടാതെ, ആറുമാസത്തിലൊരിക്കൽ ഡെന്റിസ്റ്റിന്റെ പരിശോധനയ്ക്കു പോകുന്നത് ദന്താരോഗങ്ങൾ തടയാനും ദുർഗന്ധം ഒഴിവാക്കാനും സഹായിക്കും.


 
 
 

Comments


Alfa Medicare hospital is being managed by alfa Medicare India Private Limited. Alfa Medicare India Private Limited is a sister concern of Advanced Medical care, UAE. In order to manage the operations of the Hospital, Alfa Medicare has deputed a most efficient leadership team medical Practitioners and efficient employees having high qualification in the field of medical care administration.

  • Facebook
  • Instagram

Perinthalmanna Road - Pookkattiri 676552

Tel: +91 9744 568 762

© 2019 Alfa Medicare All Rights Reserved | Powered By Foxsio Tech

bottom of page