top of page
Alfa MediCare

ഗർഭകാലത്ത് വ്യായാമം ചെയ്യേണ്ടതുണ്ടോ? Should you exercise during pregnancy?


ഗർഭകാലത്ത് വ്യായാമം ചെയ്യേണ്ടതുണ്ടോ? Should you exercise during pregnancy?

ഗർഭകാലം അമ്മയ്ക്കും കുഞ്ഞിനും ഏറെ പ്രധാനമാണ്. നല്ല പോഷകങ്ങൾ നിറഞ്ഞ ആഹാരം കഴിക്കുന്നതിൻ്റെ കൂടെ ആക്ടീവായിട്ട് ഇരിക്കുന്നതും ഗർഭപാത്രത്തിലെ കുഞ്ഞുങ്ങൾക്ക് ഏറെ ഗുണം ചെയ്യും. ശരീരത്തിന് ഏറെ ക്ഷീണം അനുഭവപ്പെടുന്ന കാലഘട്ടമാണെങ്കിലും നമ്മുടെ ശരീരത്തിന് ഈ സമയത് വ്യായാമവും ആവശ്യമാണ്. ശാരീരികരമായി പല തരത്തിലുള്ള ബുദ്ധിമുട്ടുകളും ഈ ഘട്ടത്തിൽ ഉണ്ടാകാറുണ്ട്. ഇത്തരം ബുദ്ധിമുട്ടകൾ മാറാനും ആരോഗ്യത്തോടിരിക്കാനും നല്ല ജീവിതശൈലിയും പിന്തുടരുകയും ആക്ടീവായി ഇരിക്കുകയും വേണം. ഡോക്ടറുടെ സഹായത്തോടെ കുഞ്ഞിനും അമ്മയ്ക്കും അപകടമില്ലാത്ത വ്യായാമങ്ങൾ ചെയ്യുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്.


പൊതുവെ ​ഗ‍ർഭകാലത്ത് ​ഗ‍ർഭിണികൾക്ക് പ്രമേഹമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ​ഇത് കൃത്യമായി നിയന്ത്രിച്ചില്ലെങ്കിൽ പല പ്രശ്നങ്ങൾക്കും കാരണമാകും. പതിവ് വ്യായാമങ്ങൾ ചെയ്യുന്നത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും.




ഗർഭകാലത്ത് പലരും നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് നടുവേദന. പതിവ് വ്യായാമങ്ങൾ സ്ട്രെച്ചിങ്ങ്, നടത്തം, യോഗ അല്ലെങ്കിൽ നീന്തൽ എന്നിവയുൾപ്പെടെ വേദനയെ ലഘൂകരിക്കാൻ സഹായിക്കുന്ന വ്യായാമങ്ങൾ പിന്തുടരാൻ ശ്രമിക്കുക. നട്ടെല്ലിനെയും പേശികളെയും പിന്തുണയ്ക്കുന്ന വ്യായാമങ്ങൾ പിന്തുടരുക.  ഇത്തരം  വ്യായാമങ്ങൾ നടു വേദന കുറയ്ക്കാൻ സഹായിക്കും.


വ്യായാമങ്ങൾ ചെയ്യുന്നത് മലബന്ധം കുറയ്ക്കാൻ സഹായിക്കും. ഗർഭാവസ്ഥയിലെ ഹോർമോണുകൾ ദഹനത്തെ മന്ദഗതിയിലാക്കുന്നതിന് കാരണമാകുന്നു ഇത്മലബന്ധം കാരണമാകും. പതിവ് വ്യായാമങ്ങൾ മലവിസർജ്ജനത്തെ ഉത്തേജിപ്പിക്കുകയും നിങ്ങളുടെ ദഹനത്തെ നിലനിർത്തുകയും ചെയ്യുന്നു.


ശരീരഭാരം നിലനിർത്താൻ വളരെ നല്ലതാണ് വ്യായാമം ചെയ്യുന്നത്. പൊതുവെ ഗർഭകാലത്ത് ശരീരഭാരം കൂടുന്നത് സ്വാഭാവികമാണ്. ശരിയായ വ്യായാമങ്ങൾ പിന്തുടരുന്നത് ഗർഭകാലത്ത് ശരീരഭാരം നല്ല രീതിയിൽ നിലനിർത്താൻ സഹായിക്കുന്നതാണ്.

Comentários


bottom of page