top of page
Alfa MediCare

മുലയൂട്ടലിൽ ക്രമേണ വരുത്തേണ്ട മാറ്റങ്ങൾ, ചില മാർഗ നിർദേശങ്ങൾ.. some tips for stopping breastfeeding. 


മുലയൂട്ടലിൽ ക്രമേണ വരുത്തേണ്ട മാറ്റങ്ങൾ, ചില മാർഗ നിർദേശങ്ങൾ.. some tips for stoppin breastfeeding.

മാതൃത്വത്തിന്റെ യാത്രയിൽ കുഞ്ഞിനെ മുലയൂട്ടന്നത് അവസാനിപ്പിക്കുക എന്നത് ഒരു പ്രധാന നാഴികക്കല്ലാണ്. കുഞ്ഞിനെ മുലയൂട്ടന്നത് അവസാനിപ്പിക്കുക എന്നതിന്  ശാരീരികവും മാനസികവുമായ പരിഗണനകളും മാറ്റങ്ങളും ആവശ്യമാണ്. ഇത് വളരെ എളുപ്പമായി കൈകാര്യം ചെയ്യാനുള്ള ചില മാർഗ്ഗങ്ങളും രീതികളും ഈ ലേഖനത്തിൽ പരിചയപ്പെടാം.


കുട്ടിയുടെ പ്രായത്തിനും ആരോഗ്യത്തിനും അനുസ്‌തൃതമായി  മുലയൂട്ടൽ അവസാനിപ്പിക്കുന്നതാണ് നല്ലത്. ആരോഗ്യ വിദഗ്ധർ സാധാരണയായി കുഞ്ഞ് 12 മാസം തികഞ്ഞതിനു ശേഷവും 2 വയസ്സ് പ്രായം പൂർത്തിയാകുന്നതിനുമിടക്ക് മുലയൂട്ടൽ അവസാനിപ്പിക്കാനാണ് നിർദ്ദേശിക്കുന്നത്. എന്നാൽ, ഓരോ അമ്മമാരൂടെയും ജീവിതശൈലിയും, കുഞ്ഞിന്റെ വളർച്ചയും അനുസരിച്ച് ഇത് വ്യത്യസ്തമായേക്കാം.



അന്താരാഷ്ട്ര നിലവാരമുള്ള പ്രസവ ചികിത്സ ഉറപ്പാക്കാം അൽഫക്കൊപ്പം. മികവുറ്റ ചികിത്സാ സംവിധാനം, പ്രഗൽഭരായ ഗൈനകോളജിസ്റ്റുകൾ, സ്ത്രീ സൗഹൃദ ആശുപത്രി അന്തരീക്ഷം— എല്ലാം അനുഭവിച്ചറിയാം, പ്രസവം ആശങ്കരഹിതമാക്കാം അൽഫക്കൊപ്പം

എങ്ങിനെയാണ് മുലയൂട്ടൽ നിറുത്തേണ്ടത് :


മുലയൂട്ടൽ പ്രക്രിയ ക്രമേണ അവസാനിപ്പിക്കുക. പെട്ടെന്നൊരു ദിവസം നിറുത്തുന്നതിനു പകരം സമയം കൊടുത്തു ചെയ്യാം. ഉച്ച സമയത്തെ ഫീഡിംഗ് സമയങ്ങളിൽ ആദ്യം മാറ്റങ്ങൾ നടത്തുക, കാരണം ഈ സമയത്ത് കുഞ്ഞിന് ആവശ്യമായ പിന്തുണയും നൽകാൻ കഴിയും.


ഫീഡിംഗ് ഒഴിവാക്കുമ്പോൾ, സമ്പൂർണ്ണമായ ഒരു പോഷകം ലഭ്യമാക്കാൻ ശ്രമിക്കുക. ഇതിനായി മുലപ്പാലോ ഫോർമുല മിൽകോ കുപ്പിയിൽ നൽകാം, അല്ലെങ്കിൽ കുഞ്ഞിന് 8 മാസം പ്രായമായാൽ ഏത്തപഴം , കാരറ്റ് എന്നിവ പോലുള്ള ഭക്ഷണങ്ങൾ നൽകാവുന്നതാണ്. കുഞ്ഞുങ്ങൾക്ക് പുതിയ ഭക്ഷണങ്ങൾ വിവിധ രീതിയിൽ നൽകി ഇഷ്ടം നിലനിർത്താൻ ശ്രമിക്കുക.


പാൽ കുടി  ഒഴിവാക്കുന്നതിനിടയിൽ അമ്മയുടെ ശരീരിക മാറ്റങ്ങൾ കൂടെ വിലയിരുത്തുക. അമിതമായ ക്ഷീണം അനുഭവപ്പെടുക, സ്ഥാനത്തിൽ ചെറിയ വേദന അനുഭവപ്പെടുക നീർകെട്ടോ മറ്റോ പ്രത്യക്ഷപ്പെടുക. ഉദാഹരണത്തിന്, പാൽ ഇടയ്ക്കിടെ പിഴിഞ്ഞ കളയുക. ഇത് വേദന ഒഴിവാക്കാനും പാൽ ഉൽപാദനം കുറയ്ക്കാനും സഹായിക്കും.

   

മുലയൂട്ടൽ നിറുത്തുന്നതിന് നല്ല അന്തരീക്ഷം തിരഞ്ഞെടുക്കുക. ശാന്തവും സമാധാനവും ഉള്ള അന്തരീക്ഷത്തിൽ സമ്മർദ്ദമില്ലാതെ ഈ അവസരത്തിൽ തുടരുന്നത് നല്ലതാണ്.

ഈ സമയം അമ്മമാരും കുഞ്ഞുങ്ങളും മാനസിക സമ്മർദ്ദങ്ങളിൽ കൂടെ തന്നെയാണ് കടന്ന് പോകുന്നത്, അതിനാൽ വ്യക്തമായ ആശയവിനിമയവും ക്ഷമയോടുള്ള സമീപനവും നിലനിറുത്തേണ്ടത് അത്യാവശ്യമാണ്.


മുലയൂട്ടൽ ക്രമേണ അവസാനിപ്പിച്ചു കഴിഞ്ഞാൽ, കുഞ്ഞിനൊപ്പം പുതിയ ഭക്ഷണ ശൈലിയിൽ വിവിധതരം വിഭവങ്ങൾ  കുഞ്ഞുങ്ങളെ ശീലിപ്പിക്കുക. ആരോഗ്യകരമായ ഭക്ഷണം പ്രോത്സാഹിപ്പിക്കുക.

Comments


bottom of page