ആദ്യ പ്രസവം നോർമൽ, രണ്ടാമത്തേത് സീസേറിയൻ, എന്ത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? The first birth was normal, the second was a cesarean section, why does this happen?
- Alfa MediCare
- Mar 14
- 1 min read

സ്ത്രീകളുടെ ജീവിതത്തിൽ ഏറ്റവും വലിയ മാറ്റങ്ങളിലൊന്നാണ് മാതൃത്വം. ഓരോ ഗർഭകാലവും ഓരോ പ്രസവവും വ്യത്യസ്തമാണ്. ആദ്യത്തെ കുഞ്ഞ് നോർമൽ ഡെലിവറിയിലൂടെ ജനിച്ചപ്പോൾ, രണ്ടാമത്തെ പ്രസവവും അതുപോലെയായിരിക്കും എന്ന് കരുതും. പല അമ്മമാരും അനുഭവിക്കുന്ന ഒരു അവസ്ഥയാണിത്. എന്നാൽ ആദ്യത്തെ പ്രസവം നോർമലായിരുന്നു, രണ്ടാമത്തേത് സീസേറിയൻ ആകാം. ഇതിന് പല കാരണങ്ങളുമുണ്ട്, അവയെ കുറിച്ചാണ് ഈ ബ്ലോഗിൽ വിശദീകരിക്കുന്നത്.
ഗർഭകാലം തികച്ചും വ്യക്തിപരമായ ഒരു യാത്രയാണ്. ഓരോ അമ്മയ്ക്കും ശരീര ഘടനയും ആരോഗ്യ നിലയും വ്യത്യസ്തമാണ്. പ്രസവ സമയത്ത് ഉണ്ടാകുന്ന ചില മാറ്റങ്ങൾ നോർമൽ ഡെലിവറിയെ ബാധിച്ചേക്കാം. കുഞ്ഞിന്റെ പൊസിഷൻ, അമ്മയുടെ ആരോഗ്യസ്ഥിതി, മുൻ പ്രസവാനുഭവങ്ങൾ എന്നിവയെ ആശ്രയിച്ചാണ് ഡോക്ടർമാർ അവസാന തീരുമാനമെടുക്കുന്നത്.

പ്രസവ സമയത്തുള്ള കുഞ്ഞിന്റെ പൊസിഷനാണു ഒരു കാരണം. കുഞ്ഞിന്റെ ജനന സമയം ആകുമ്പോൾ കുഞ്ഞിന്റെ തല ഭാഗം താഴോട്ട് വരണം. ഇങ്ങനെ അല്ലാതെ കുഞ്ഞു താഴോട്ട് ഇറങ്ങി വന്നാൽ നോർമൽ പ്രസവം പ്രയാസമുള്ളതാക്കും. പ്രത്യേകിച്ച് ബ്രീച്ച് (breech) പൊസിഷൻ ആണെങ്കിൽ, ഈ സാഹചര്യം സീസേറിയൻ നിർബന്ധമാക്കും.
കുഞ്ഞിന്റെ തൂക്കം കൂടുതലാകുന്നതും സീസേറിയൻ ആവാനുള്ള പ്രധാന കാരണങ്ങളിൽ ഒന്നാണ്. പ്രസവവേദന തുടങ്ങിയാലും, ശരീരത്തിൽ പ്രസവത്തിനായി വേണ്ട രീതിയിൽ മാറ്റമില്ലെങ്കിൽ, അതായത് ഇടുപ്പെല്ല് വികസിക്കാതിരിക്കുക പോലുള്ള പ്രശ്നങ്ങൾ സർജറി അനിവാര്യമാക്കും.
ഒരു അമ്മയ്ക്ക് രക്തസമ്മർദ്ദം, പ്രഗ്നൻസി ഡയബറ്റിസ്, ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ എന്നിവ ഉണ്ടെങ്കിൽ, ഡോക്ടർമാർ കൂടുതൽ സുരക്ഷിതമായ വഴികളാണ് അന്വേഷിക്കുക. ഈ സാഹചര്യത്തിൽ, കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ, സീസേറിയൻ ഡെലിവറി ആയേക്കാം.
മറ്റൊരു പ്രധാന കാരണമാണ് കോർഡ് പ്രശ്നങ്ങൾ. ചിലപ്പോൾ, കുഞ്ഞിന്റെ കഴുത്തിനു ചുറ്റിയുള്ള അംബ്ലിക്കൽ കോഡ് മുറുകിയാൽ കുഞ്ഞിന് ഓക്സിജൻ കിട്ടുന്നത് കുറയാം. ഇത് കുഞ്ഞിന് അപകടം സൃഷ്ടിച്ചേക്കും. അപകട സാധ്യത മുന്നിൽ കണ്ട് അവർ സീസേറിയൻ നിർദ്ദേശിക്കും.
അതേസമയം, പ്രസവത്തിനിടെ അമ്മയ്ക്ക് അമിതരക്തസ്രാവം ഉണ്ടായാൽ, അതും അപകടകരമാണ്. ആദ്യത്തെ പ്രസവത്തിൽ അത്തരം അനുഭവം ഉണ്ടായിരുന്നെങ്കിൽ, രണ്ടാം പ്രസവം കൂടുതൽ അപകട സാധ്യതയോടെ മുന്നോട്ട് പോകും. ഈ സാഹചര്യത്തിൽ, അമ്മയുടെ ആരോഗ്യ സുരക്ഷ മുൻനിർത്തി ഡോക്ടർമാർ നേരത്തെ തന്നെ സീസേറിയൻ തീരുമാനിക്കാം.
പ്രസവത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് അമ്മയുടെയും കുഞ്ഞിന്റെയും സുരക്ഷ തന്നെയാണ്. ആദ്യം നോർമൽ ആയിരുന്നു എന്നതുകൊണ്ട് രണ്ടാമത്തെയും അങ്ങനെ ആയിരിക്കണമെന്നില്ല. ഡോക്ടർമാരുടെ നിർദ്ദേശം അനുസരിച്ച് മുന്നോട്ട് പോകുന്നതാണ് നല്ലത്. അമ്മമാരുടെ ആരോഗ്യവും കുഞ്ഞിന്റെ സുരക്ഷയും ഉറപ്പാക്കുക എന്നതാണ് പ്രസവത്തിനുള്ള പ്രധാന ലക്ഷ്യം.
Kommentare