top of page

ലഹരിക്കിടെ യുവാക്കൾക്കിടയിൽ HIV പടരുമ്പോൾ രക്ഷിതാക്കൾ എന്ത് ചെയ്യണം.... What should parents do when HIV spreads among young people during intoxication?

  • Writer: Alfa MediCare
    Alfa MediCare
  • 3 days ago
  • 1 min read

ലഹരിക്കിടെ യുവാക്കൾക്കിടയിൽ HIV പടരുമ്പോൾ രക്ഷിതാക്കൾ എന്ത് ചെയ്യണം.... What should parents do when HIV spreads among young people during intoxication?

ഇന്നത്തെ യുവജനത വലിയൊരു ഭീഷണിയുടെ വക്കിലാണ്. കൗതുകത്തിന്റെയോ ഒറ്റ തവണത്തേക്കുള്ള രാസത്തിനോ തുടങ്ങി പലരും ലഹരിയിലേയ്ക്ക് വഴുതിപ്പോകുകയാണ്. ആദ്യത്തിലൊക്കെ കഞ്ചാവോ പുകയിലയോ ആയി തുടങ്ങുന്ന ഈ ശീലങ്ങൾ പിന്നീട് ലഹരി മരുന്നുകൾ വരെ എത്തുകയാണ്. സിറിഞ്ച് മുഖേന ഈ മരുന്നുകൾ കുത്തിവയ്ക്കുന്ന പ്രവണത തകർപ്പൻ രീതിയിൽ വർധിച്ചുവരുമ്പോൾ, അതിലൂന്നിയ വലിയൊരു അപകടമാണ് എച്ച്‌.ഐ.വി. സിറിഞ്ചുകൾ പലരിൽ പങ്കുവെക്കുന്ന രീതിയാണ് എച്ച്‌.ഐ.വി. പോലുള്ള രക്തത്തിലൂടെ ഗസഹഗസ് പകരുന്ന  രോഗങ്ങൾ യുവാക്കൾക്കിടയിൽ കൂട്ടമായി പടരാൻ കാരണമാകുന്നത്.

ഒരു വ്യക്തിക്ക് എച്ച്‌.ഐ.വി. ഉണ്ടായാൽ, അതേ സിറിഞ്ച് മറ്റൊരാൾക്ക് ഉപയോഗിച്ചാൽ അതുവഴി വൈറസ് പകരാൻ സാധിക്കും. ഒരേ കൂട്ടത്തിൽ, ഒരേ റൂമിൽ, ഒരേ സംഘത്തിൽ, ഒരേ സിറിഞ്ച് കൈമാറി നടക്കുന്ന ജീവിതത്തിൽ എച്ച്‌.ഐ.വി. പോലെ അതീവ ഭീഷണിയുള്ള രോഗങ്ങൾ പിടിപെടുന്നതിൽ  അത്ഭുതപ്പെടേണ്ടതില്ല. ഇത് രക്തത്തിലൂടെ പടരുന്ന രോഗം ആണെന്നത് നാം മനസ്സിലാക്കണം. അതിനാൽ, ഒരു വ്യക്തിയുടെ രക്തം തൊടുന്ന ഏതുവസ്തുവും മറ്റൊരാൾ ഉപയോഗിക്കുന്നത് വലിയ അപകടമാണ്.


അന്താരാഷ്ട്ര നിലവാരമുള്ള പ്രസവ ചികിത്സ ഉറപ്പാക്കാം അൽഫക്കൊപ്പം. മികവുറ്റ ചികിത്സാ സംവിധാനം, പ്രഗൽഭരായ ഗൈനകോളജിസ്റ്റുകൾ, സ്ത്രീ സൗഹൃദ ആശുപത്രി അന്തരീക്ഷം— എല്ലാം അനുഭവിച്ചറിയാം, പ്രസവം ആശങ്കരഹിതമാക്കാം അൽഫക്കൊപ്പം.


ഇതിന് പുറമെ, ശരിയായ രീതിയിൽ സൂചികളും ഉപകരണങ്ങളും ശുചിത്വത്തിൽ സൂക്ഷിക്കാതിരിക്കുക, പൂർണ്ണമായി മദ്യപിച്ച് ആലോചന ശേഷിയില്ലാതെ ലഹരിയിൽ ഏർപ്പെടുന്നത്, പരിചയമില്ലാത്തവരുമായി സുരക്ഷിതത്വമില്ലാതെ ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് എന്നിവയും എച്ച്‌.ഐ.വി. പടരാനുള്ള വഴികളാണ്. ചില  സംസ്ഥാനങ്ങളിൽ കോളേജ് വിദ്യാർത്ഥികൾക്കിടയിൽ പോലും കൂട്ടമായി എച്ച്‌.ഐ.വി. പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഭൂരിഭാഗം സംഭവങ്ങളിലും കാരണം  അതേ സിറിഞ്ച് പങ്കുവെച്ചതാണ്.

ഇതൊക്കെ കേൾക്കുമ്പോൾ പേടിയാകുന്നുണ്ടെങ്കിലും, നമ്മുക്ക് ഈ രോഗം ഒഴിവാക്കാൻ പല മാർഗങ്ങളുമുണ്ട്. ഒരാൾക്ക് ഉപയോഗിച്ച സിറിഞ്ച് ഒരിക്കലും മറ്റൊരാൾ ഉപയോഗിക്കരുത്. ഓരോ സിറിഞ്ചും ഒറ്റ ഉപയോഗത്തിനായി മാത്രം ആകണം. ലഹരി മരുന്നുകളിൽ നിന്ന് അകലം പാലിക്കുക, സുഹൃത്തുക്കൾക്ക് എതിരാകാൻ ഭയപ്പെടാതെ 'ഇല്ല' എന്ന് പറയാൻ ധൈര്യം കാണിക്കുക. സ്കൂൾ തലത്തിൽ നിന്നും സമൂഹത്തിൽ ബോധവൽക്കരണം ശക്തമാക്കുക. രക്ഷിതാക്കളും അധ്യാപകരും കുട്ടികളുമായി ചർച്ച ചെയ്യേണ്ട സമയം കഴിഞ്ഞു; ഇപ്പോൾ സംസാരിക്കേണ്ട സമയമാണ്. സംശയം തോന്നിയാൽ രക്തപരിശോധനയ്ക്ക് വിധേയമാക്കുക, പ്രാഥമിക ഘട്ടത്തിൽ എച്ച്‌.ഐ.വി കണ്ടെത്തി ചികിത്സ തുടങ്ങുന്നത് ജീവൻ രക്ഷിക്കാനും സാമൂഹികമായി സുരക്ഷിതനാകാനും സഹായിക്കും.

നമ്മൾ ഓർമ്മവെക്കേണ്ടത് ഒന്നാണ്-- ലഹരിക്ക്  വേണ്ടിയുള്ള  ഒരു പ്രവർത്തിയിൽ  നിന്നും  എച്ച്‌.ഐ.വി. പടരുന്നു എന്ന് മാത്രമല്ല, അതിന്റെ പ്രയാസങ്ങൾ  ഒരുവന്റെ ജീവിതം മുഴുവനും തകർക്കുന്നത്ര ഭീകരമാണ്. അതിനാൽ, ഒരാളെയും കുറ്റപ്പെടുത്താതെ, എല്ലാവരെയും കരുതലോടെ മുന്നോട്ട് നയിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. ഒരാൾ ബോധവാൻ ആകുന്നത് മറ്റൊരാളുടെ ജീവൻ രക്ഷിക്കാൻ വഴി വയ്ക്കും.

 
 
 

Comments


Alfa Medicare hospital is being managed by alfa Medicare India Private Limited. Alfa Medicare India Private Limited is a sister concern of Advanced Medical care, UAE. In order to manage the operations of the Hospital, Alfa Medicare has deputed a most efficient leadership team medical Practitioners and efficient employees having high qualification in the field of medical care administration.

  • Facebook
  • Instagram

Perinthalmanna Road - Pookkattiri 676552

Tel: +91 9744 568 762

© 2019 Alfa Medicare All Rights Reserved | Powered By Foxsio Tech

bottom of page