top of page

ഡോക്ടർ വീട്ടിൽ എത്തി പ്രസവം നടത്താത്തത് എന്തുകൊണ്ട്? Why doesn't the doctor come to the house and deliver the baby?

  • Writer: Alfa MediCare
    Alfa MediCare
  • Mar 13
  • 2 min read

Updated: Mar 28


ഡോക്ടർ വീട്ടിൽ എത്തി പ്രസവം നടത്താത്തത് എന്തുകൊണ്ട്? Why doesn't the doctor come to the house and deliver the baby?

കാലം മാറുന്നതിനനുസരിച്ച് പ്രസവരീതി വലിയ മാറ്റങ്ങൾ കണ്ടു. പഴയകാലത്ത് വീടുകളിലായിരുന്നു ഭൂരിഭാഗം പ്രസവങ്ങളും നടക്കുന്നത്. വീട്ടുവൈദ്യരും പ്രായം ചെന്ന സ്ത്രീകളും ആയിരുന്നു പ്രസവ സഹായം നൽകിയത്. വീടുകളിൽ തന്നെ അമ്മമാരും കുഞ്ഞുങ്ങളും കൃത്യമായ പരിചരണം ലഭിച്ചെന്ന് കരുതിയിരുന്നെങ്കിലും, പലപ്പോഴും അതിലൊരുപാട് അപകടങ്ങളും ഉണ്ടായിട്ടുണ്ട്. ആ കാലത്ത് പ്രസവവുമായി ബന്ധപ്പെട്ട് മരണങ്ങൾ കൂടുതൽ ആയിരുന്നതിന്റെ പ്രധാന കാരണം അത്യാവശ്യമെന്നപോലെ ആശുപത്രി പരിപാലനസൗകര്യങ്ങൾ ലഭ്യമാകാത്തതായിരുന്നു.

ഇന്നത്തെ കാലത്ത് ഭൂരിഭാഗം സ്ത്രീകളും ആശുപത്രികളിൽ തന്നെയാണ് പ്രസവം നടത്തുന്നത്. എന്നാൽ, ചിലർ ഇപ്പോഴും ഡോക്ടർമാർ വീട്ടിലെത്തിയിട്ട് പ്രസവം ചെയ്യാത്തതിനെ കുറിച്ച് സംശയിക്കുന്നു. പഴയകാലത്തുപോലെ വീട്ടിൽ പ്രസവം നടത്താമോ? ഡോക്ടർ വീട്ടിലേക്ക് വന്നാൽ പ്രശ്നമെന്താണ്? എന്തുകൊണ്ടാണ് ആശുപത്രിയിലേക്ക് വരാൻ നിർദേശിക്കുന്നത്? എന്നിങ്ങനെ പല ചോദ്യങ്ങളും ഉയരാറുണ്ട്.ഈ സംശയങ്ങൾക്ക് വൈദ്യശാസ്ത്രപരവും പ്രായോഗികവുമായ കാരണങ്ങളുണ്ടോ എന്ന്  പരിശോധിക്കുകയാണ് ഈ ലേഖനം ചെയ്യുന്നത്.


അന്താരാഷ്ട്ര നിലവാരമുള്ള പ്രസവ ചികിത്സ ഉറപ്പാക്കാം അൽഫക്കൊപ്പം. മികവുറ്റ ചികിത്സാ സംവിധാനം, പ്രഗൽഭരായ ഗൈനകോളജിസ്റ്റുകൾ, സ്ത്രീ സൗഹൃദ ആശുപത്രി അന്തരീക്ഷം— എല്ലാം അനുഭവിച്ചറിയാം, പ്രസവം ആശങ്കരഹിതമാക്കാം അൽഫക്കൊപ്പം.

പ്രസവം സാധാരണ സംഭവമെങ്കിലും, അതിൽ ഏത് ഘട്ടത്തിലും പ്രതിസന്ധികൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അമ്മയ്ക്കോ കുഞ്ഞിനോ ആപത്ത് നേരിടേണ്ടി വന്നാൽ അത്യാവശ്യം ചികിത്സ നൽകേണ്ടി വരും. ഇത് വീട്ടിൽ നടത്താൻ കഴിയില്ല, കാരണം ആശുപത്രിയിൽ മാത്രമേ അത്യാധുനിക ഉപകരണങ്ങളും വൈദഗ്ദ്ധ്യമായ ചികിത്സയും ലഭ്യമാകൂ. രക്തസ്രാവം, അമിതമായ രക്തസമ്മർദ്ദം, കുഞ്ഞിന് ഓക്സിജൻ കുറയുക, ഹൃദയമിടിപ്പ് അനിയന്ത്രിതമാകുക എന്നിങ്ങനെ നിരവധി അപകടസാധ്യതകൾ പ്രസവത്തിനൊപ്പമുണ്ട്. ഇത്തരം പ്രശ്നങ്ങളെ  കുറിച്ച് അറിവില്ലാത്തവർക്ക് പ്രസവം വളരെ എളുപ്പമായി തോന്നാം.

വൈദ്യശാസ്ത്രം മുന്നേറുന്നതിനൊപ്പം അണുബാധയുടെ അപകടങ്ങളെ കുറിച്ചുള്ള ബോധവും വർദ്ധിച്ചിട്ടുണ്ട്. ഒരു ആശുപത്രിയിൽ എല്ലാം അണു വിമുക്തമാക്കാൻ കർശനമായ നടപടികൾ പാലിക്കുമ്പോൾ, വീടുകളിൽ അതിനെ തുല്യമായ സുരക്ഷ ഉറപ്പാക്കാനാകുമോ എന്നത് വലിയ സംശയമാണ്. പ്രസവത്തിനിടയിലും ശേഷവും അമ്മയും കുഞ്ഞും അണുബാധയ്ക്കു ഇരയാകാനുള്ള സാധ്യത കുറയ്ക്കാൻ രോഗനിയന്ത്രണ സംവിധാനങ്ങൾ ആവശ്യമാണ്, ഇത് സാധാരണഗതിയിൽ വീടുകളിൽ ലഭ്യമാകില്ല. സാധാരണ ബ്ലേഡുകൾ അണുവിമുക്തമാണ് എന്ന് വിചാരിക്കുന്നത് ശുദ്ധ മണ്ടത്തരമാണ്

ആശുപത്രികളിൽ പ്രസവത്തിനാവശ്യമായ എല്ലാ ഉപകരണങ്ങളും തയ്യാറായിരിക്കും. കുഞ്ഞിന്റെ ഹൃദയമിടിപ്പ് നിരീക്ഷിക്കാൻ ഉള്ള CTG (Cardiotocography) മെഷീൻ, അടിയന്തര ശസ്ത്രക്രിയയ്ക്ക് ആവശ്യമായ ഉപകരണങ്ങൾ, രക്തപരിശോധനകൾ വേഗത്തിൽ നടത്താനുള്ള സൗകര്യം എന്നിവയെല്ലാം ആശുപത്രിയിലുണ്ട്. പ്രസവത്തിനിടയിലും പ്രസവാനന്തരം ഉണ്ടാകാവുന്ന ഏതെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉടൻ മനസ്സിലാക്കി ചികിത്സ നൽകുന്നതിനും ഇവ അനിവാര്യമാണ്. സുരക്ഷ ഉറപ്പ് വരുത്താൻ ആരോഗ്യ പ്രവർത്തകർക്കേ കഴിയൂ. സുരക്ഷിതരാണ്  എന്ന് വിശ്വസിക്കുവാൻ  നമുക്ക് ഒരു അറിവിന്റെയും ആവശ്യമില്ല. അതൊരു വിശ്വാസം മാത്രമാണ്.

ആശുപത്രിയിലെ ഡോക്ടർമാരും നഴ്സുമാരും 24 മണിക്കൂറും അമ്മയെയും കുഞ്ഞിനേയും നിരീക്ഷണത്തിൽ വെച്ചിട്ടുണ്ടായിരിക്കും. പ്രസവ ശേഷം അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം കൃത്യമായി വിലയിരുത്തി ആവശ്യമായ ഇടപെടലുകൾ നൽകുന്നു. വീട്ടിൽ ഇത് സാധ്യമല്ല, കാരണം ഡോക്ടർ അവിടേക്ക് പോയാൽ അവർക്കു കൂടെ മറ്റ് ആവശ്യമുള്ള ഉപകരണങ്ങളും വിദഗ്ധരും ഒന്നിച്ചു എത്തിക്കാൻ കഴിയില്ല. പലപ്പോഴും, പ്രസവത്തിനുശേഷം ഉണ്ടാകുന്ന പ്രശ്നങ്ങൾ വൈകിയാൽ ഗുരുതര ഫലങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

വൈദ്യശാസ്ത്ര രംഗത്ത് ഇന്ന് നിയമപരമായ ചുമതലകൾ വർദ്ധിച്ചിട്ടുണ്ട്. ഒരു ഡോക്ടർ വീട്ടിൽ പോയി പ്രസവം നടത്തി, അനിശ്ചിത സാഹചര്യങ്ങൾ സംഭവിച്ചാൽ, അതിന്റെ ഉത്തരവാദിത്വം ഡോക്ടറിനായിരിക്കും. ഇതു മാത്രമല്ല, ആവശ്യമായ വിവിധ ആരോഗ്യ  റിപ്പോർട്ടുകൾ ഓരോ ആശുപത്രികളും കൃത്യമായി സൂക്ഷിച്ചു പോകുന്നത് കൊണ്ട് നിയമപരമായ സംരക്ഷണം ലഭിക്കുവാൻ  ആശുപത്രിയിൽ പ്രസവിക്കുന്നതാണ് നല്ലത്. അതിനാൽ, ഭൂരിഭാഗം ഡോക്ടർമാരും വീട്ടിൽ പോയി പ്രസവം ചെയ്യുന്നതിന് തയ്യാറാവാറില്ല.

പ്രസവം മാത്രമല്ല, അതിന് മുമ്പുള്ള സമയവും ശേഷമുള്ള പരിചരണവും ഒരുപോലെ പ്രധാനമാണ്. ആശുപത്രിയിൽ നിരീക്ഷണ സൗകര്യങ്ങളുണ്ട്, അതിനാൽ കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യനില കൃത്യമായി പരിശോധിക്കാനും ആപത്തുകൾ നേരത്തെ തിരിച്ചറിയാനും കഴിയും. മിക്ക പ്രശ്നങ്ങളും ആദ്യം തന്നെ മനസ്സിലാക്കി ചികിത്സിച്ചാൽ ഗുരുതര പ്രശ്നങ്ങളിലേക്കുള്ള വളർച്ച തടയാം. വീട്ടിൽ പ്രസവം നടത്തിയാൽ ഈ സൗകര്യങ്ങൾ ലഭ്യമാകാതെ പോവുകയും പ്രശ്നങ്ങൾ കൂടുതൽ സങ്കീർണ്ണമാകുകയും ചെയ്യും. പണ്ടുള്ളതിനേക്കാളും പ്രസവ മരണ നിരക്കും വളർച്ച പ്രശ്നങ്ങളുള്ള കുഞ്ഞുങ്ങളുടെ ജനനവും കുറഞ്ഞു കാണുന്നത് ശാസ്ത്രത്തിന്റെയും ആരോഗ്യരംഗത്തിന്റെയും വളർച്ച കൊണ്ട് കൂടിയാണെന്ന് ഇപ്പോഴും ഓർക്കുക.

ഡോക്ടർമാർ വീട്ടിൽ പ്രസവം നടത്താൻ തയ്യാറാകാത്തത് അവരുടെ മനസാരോഗ്യവും സമയപരിമിതിയുമാണ് എന്ന ധാരണ തെറ്റാണ്. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യവും സുരക്ഷിതത്വവുമാണ് പ്രധാന പരിഗണന. ആധുനിക വൈദ്യശാസ്ത്രം വളർന്നിരിക്കുന്ന ഈ കാലത്ത്, ആരോഗ്യ സംരക്ഷണത്തിന് ഏറ്റവും ഉചിതമായതും സുരക്ഷിതവുമായ മാർഗം ആശുപത്രിയിൽ പ്രസവം നടത്തുകയെന്നതിൽ സംശയമില്ല.

 
 
 

Commenti


Alfa Medicare hospital is being managed by alfa Medicare India Private Limited. Alfa Medicare India Private Limited is a sister concern of Advanced Medical care, UAE. In order to manage the operations of the Hospital, Alfa Medicare has deputed a most efficient leadership team medical Practitioners and efficient employees having high qualification in the field of medical care administration.

  • Facebook
  • Instagram

Perinthalmanna Road - Pookkattiri 676552

Tel: +91 9744 568 762

© 2019 Alfa Medicare All Rights Reserved | Powered By Foxsio Tech

bottom of page